ഓട്ടോ ഓഹരികളില്‍ കുതിപ്പ്: സെന്‍സെക്‌സില്‍ 379 പോയന്റ് നേട്ടം, നിഫ്റ്റി 17,800 കടന്നു


ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും ഒരുശതമാനം വീതം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

closing

Photo: Gettyimages

മുംബൈ: ജൂലായിലെ മൊത്തവില പണപ്പെരുപ്പ നിരക്ക് കുറഞ്ഞതും ആഗോള വിപണികളില്‍നിന്നുള്ള ശുഭ സൂചനകളും ഓഹരി വിപണിക്ക് കരുത്തായി. നിഫ്റ്റി 17,800 കടന്നു.

സെന്‍സെക്‌സ് 379.43 പോയന്റ് ഉയര്‍ന്ന് 59,842.21ലും നിഫ്റ്റി 127.10 പോയന്റ് നേട്ടത്തില്‍ 17,825.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എച്ച്ഡിഎഫ്‌സി ലൈഫ്, അദാനി പോര്‍ട്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ബിപിസിഎല്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ, എസ്ബിഐ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

Also Read
FREEDOM@40

സമ്പന്നനാകാം: 40-ാംവയസ്സിൽ സാമ്പത്തിക സ്വാതന്ത്ര്യം ...

പൊതുമേഖല ബാങ്ക്, മെറ്റല്‍ എന്നീ സെക്ടറല്‍ സൂചികകളൊഴികെയുള്ളവ നേട്ടമുണ്ടാക്കി. ഓട്ടോ, റിയാല്‍റ്റി സൂചികകള്‍ രണ്ടുശതമാനംവീതം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും ഒരുശതമാനം വീതം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Content Highlights: Sensex jumps 379 pts, Nifty tops 17,800


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented