മൂന്നാം ദിവസവും നേട്ടം: സെന്‍സെക്‌സ് 433 പോയന്റ് ഉയര്‍ന്നു


ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.8ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 1.5ശതമാനവും നേട്ടത്തിലായിരുന്നു. 

closing

Photo:AFP

മുംബൈ: മൂന്നാംദിവസവും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 433.30 പോയന്റ് ഉയര്‍ന്ന് 53,161.28ലും നിഫ്റ്റി 132.70 പോയന്റ് നേട്ടത്തില്‍ 15,832ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നതിനാല്‍ ആഗോളതലത്തില്‍ കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധനയുടെ വേഗംകുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയെ സ്വാധീനിച്ചത്.

ഒഎന്‍ജിസി, കോള്‍ ഇന്ത്യ, എല്‍ആന്‍ഡ്ടി, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷര്‍ മോട്ടോഴ്‌സ്, അപ്പോളോ ഹോസ്പിറ്റല്‍സ്, എച്ച്ഡിഎഫ്‌സി ലൈഫ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ക്യാപിറ്റല്‍ ഗുഡ്‌സ്, ഐടി സൂചികകള്‍ രണ്ടുശതമാനത്തോളം ഉയര്‍ന്നു. മറ്റ് സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.8ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 1.5ശതമാനവും നേട്ടത്തിലായിരുന്നു.

Content Highlights: Sensex gains for 3rd day, rises 433 points

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented