സെന്‍സെക്‌സില്‍ 549 പോയന്റ് മുന്നേറ്റം: നിഫ്റ്റി 17,750ന് മുകളില്‍


യുഎസ് വിപണിയില്‍ നഷ്ടം തുടരുന്നതിനിടെയാണ് സെന്‍സെക്‌സിലും നിഫ്റ്റിയിലും മുന്നേറ്റം.

opening

Photo:Gettyimages

മുംബൈ: ആഗോള വിപണികളിലെ അനിശ്ചിതത്വത്തിനിടെ രാജ്യത്തെ സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 549 പോയന്റ് ഉയര്‍ന്ന് 59,690ലും നിഫ്റ്റി 164 പോയന്റ് നേട്ടത്തില്‍ 17,786ലുമാണ് വ്യാപാരം ആരംഭിച്ചത്.

യുഎസ് വിപണിയില്‍ നഷ്ടം തുടരുന്നതിനിടെയാണ് സെന്‍സെക്‌സിലും നിഫ്റ്റിയിലും മുന്നേറ്റം. യുഎസ് ഫെഡിന്റെ രണ്ടുദിവസത്തെ നയരൂപീകരണ യോഗം ഇന്ന് തുടങ്ങും. മുക്കാല്‍ ശതമാനം നിരക്ക് വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, അദാനി പോര്‍ട്‌സ്, ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ആഗോളതലത്തില്‍ വെല്ലുവിളികളുണ്ടെങ്കിലും രാജ്യത്ത സൂചികകള്‍ക്ക് മികച്ച പ്രതിരോധം തീര്‍ക്കാന്‍ കഴിയുന്നുണ്ട്. റീട്ടെയില്‍ നിക്ഷേപകരുടെയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെയും ഇടപെടലാണ് അതിനുപിന്നില്‍.

Content Highlights: Sensex gains 549 pts, Nifty50 above 17,750


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented