സെന്‍സെക്‌സില്‍ 463 പോയന്റ് നേട്ടം: നിഫ്റ്റി 17,100ന് മുകളില്‍


സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി പൊതുമേഖല ബാങ്ക്, മീഡിയ, മെറ്റല്‍, ഓട്ടോ തുടങ്ങിയ സൂചികകളാണ് നേട്ടത്തില്‍.

opening

Photo:AFP

നാലു ദിവസത്തിനിടെ നാലു ശതമാനത്തിലേറെ ഇടിവ് നേരിട്ട ഓഹരി സൂചികകളില്‍ അശ്വാസനേട്ടം. സെന്‍സെക്‌സ് 463 പോയന്റ് ഉയര്‍ന്ന് 57,608ലും നിഫ്റ്റി 132 പോയന്റ് നേട്ടത്തില്‍ 17,148ലുമാണ് വ്യാപാരം നടക്കുന്നത്.

കനത്ത വില്പന സമ്മര്‍ദത്തെതുടര്‍ന്ന് തകര്‍ച്ച നേരിട്ട വിപണിയില്‍ റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടലാണ് ചൊവാഴ്ചയിലെ നേട്ടത്തിന് പിന്നില്‍. ആഗോള വിപണികള്‍ ദുര്‍ബലമായി തുടരുന്നതും ഈയാഴ്ച അവസാനം നടക്കാനിരിക്കുന്ന പണവായ്പാ അവലോകനയോഗവും കരുതലോടെ നീങ്ങാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചേക്കാം.



പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, എന്‍ടിപിസി, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്, അള്‍ട്രടെക് സിമെന്റ്, നെസ് ലെ, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി പൊതുമേഖല ബാങ്ക്, മീഡിയ, മെറ്റല്‍, ഓട്ടോ തുടങ്ങിയ സൂചികകളാണ് നേട്ടത്തില്‍. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Sensex gains 463pts, Nifty50 above 17,100


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented