Photo: Gettyimages
മുംബൈ: രണ്ടാം ദിവസവും വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 15,900ന് മുകളിലെത്തി. സെന്‍സെക്സ് 252 പോയന്റ് ഉയര്‍ന്ന് 53,487ലും നിഫ്റ്റി 77 പോയന്റ് നേട്ടത്തില്‍ 15,912ലുമാണ് വ്യാപാരം ആരംഭിച്ചത്.
ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, ഐഷര്‍ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ഏഷ്യന്‍ പെയിന്റ്സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഐടിസി, നെസ് ലെ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യസേവനം, എഫ്എംസിജി, ഐടി, മീഡിയ, മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി ഉള്‍പ്പടെ മിക്കവാറും സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ്.
Also Read
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ 0.7ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ രാജ്യത്തെ വിപണിയില്‍നിന്ന് പിന്മാറ്റം തുടരുകയാണ്. കഴിഞ്ഞ ദിവസം 2,149.56 കോടി മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞത്. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ നിക്ഷേപകരാകട്ടെ 1,688.39 കോടി രൂപയുടെ നിക്ഷേപം നടത്തുകയുംചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..