സെന്‍സെക്‌സില്‍ 234 പോയന്റ് മുന്നേറ്റം: നിഫ്റ്റി 17,750നരികെ


ഊര്‍ജം, റിയാല്‍റ്റി, ക്യാപിറ്റല്‍ ഗുഡ്‌സ്, ഓട്ടോ ഓഹരികളിലെ വാങ്ങല്‍ താല്‍പര്യമാണ് സൂചികകളെ ചലിപ്പിച്ചത്.

opening

Photo: Gettyimages

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. നിഫ്റ്റി 17,700ന് മുകളിലെത്തി. സെന്‍സെക്‌സ് 234 പോയന്റ് ഉയര്‍ന്ന് 59,480ലും നിഫ്റ്റി 72 പോയന്റ് നേട്ടത്തില്‍ 17,738ലുമാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണികളിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുള്ള രാജ്യത്ത സൂചികകളുടെ മുന്നേറ്റം ആശ്ചര്യകരമായാണ് വിലയിരുത്തുന്നത്. നേരിട്ടും മ്യൂച്വല്‍ ഫണ്ട് വഴിയുമുള്ള റീട്ടെയില്‍ നിക്ഷേപക ഇടപെടലാണ് വിപണിയെ കരുത്തോടെ നിലനിര്‍ത്തുന്നത്.

പവര്‍ഗ്രിഡ് കോര്‍പറേഷന്‍, കോള്‍ ഇന്ത്യ, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, സിപ്ല, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.

നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, ടിസിഎസ്, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഊര്‍ജം, റിയാല്‍റ്റി, ക്യാപിറ്റല്‍ ഗുഡ്‌സ്, ഓട്ടോ ഓഹരികളിലെ വാങ്ങല്‍ താല്‍പര്യമാണ് സൂചികകളെ ചലിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളില്‍ 0.7ശതമാനത്തോളം നേട്ടത്തിലാണ്.

Content Highlights: Sensex gains 234 points, Nifty near 17,750


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented