മുംബൈ: തുടക്കത്തിലെ തളർച്ചയിൽനിന്നുയർന്ന് സൂചികകൾ. സെൻസെക്‌സ് 193.58 പോയന്റ് ഉയർന്ന് 53,054.76ലും നിഫ്റ്റി 61.40 പോയന്റ് നേട്ടത്തിൽ 15,879.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ടാറ്റ സ്റ്റീലിനെക്കൂടാതെ ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ, യുപിഎൽ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. ടൈറ്റാൻ കമ്പനി, ഒഎൻജിസി, മാരുതി സുസുകി, എസ്ബിഐ ലൈഫ്, ശ്രീ സിമെന്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. 

റിയാൽറ്റി, മെറ്റൽ സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് വിഭാഗം ഓഹരികൾ സമ്മർദംനേരിട്ടു. 

രൂപയുടെ മൂല്യത്തിൽ നേരിയ നഷ്ടമുണ്ടായി. ഡോറളിനെതിരെ രൂപയുടെ മൂല്യം 74.61 നിലവാരത്തിലാണ് ക്ലോസ്‌ചെയ്തത്. 

Sensex gains 193 pts, ends above 53,000