മുംബൈ: തുടര്‍ച്ചയായി രണ്ടാമത്തെ വ്യാപാര ദിനത്തിലും ഓഹരി സൂചികകളില്‍ നേട്ടം. നിഫ്റ്റി 11,500 നിലവാരം തിരിച്ചുപിടിച്ചു.
സെന്‍സെക്സ് 166 പോയന്റ് നേട്ടത്തില്‍ 38,955ലും നിഫ്റ്റി 47 പോയന്റ് ഉയര്‍ന്ന് 11515ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.
ബിഎസ്ഇയിലെ 1297 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 448 ഓഹരികള്‍ നഷ്ടത്തിലുമാണ്. 80 ഓഹരികള്‍ക്ക് മാറ്റമില്ല.
ഐഷര്‍ മോട്ടോഴ്സ്, ഇന്‍ഡസിന്റ് ബാങ്ക്, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
എച്ച്സിഎല്‍ ടെക്, ബജാജ് ഓട്ടോ, നെസ് ലെ, അദാനി പോര്‍ട്സ്, യുപിഎല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, ടൈറ്റന് കമ്പനി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
കാന്‍ ഫിന് ഹോംസ്, അതുല്‍ ഓട്ടോ ഉള്‍പ്പടെ 76 കമ്പനികളാണ് ചൊവാഴ്ച ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിടുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..