മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 156 പോയന്റ് നേട്ടത്തില്‍ 40977ലും നിഫ്റ്റി 49 പോയന്റ് ഉയര്‍ന്ന് 12086ലുമെത്തി.
ബിഎസ്ഇയിലെ 426 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 154 ഓഹരികള്‍ നഷ്ടത്തിലുമാണ്. 32 ഓഹരികള്‍ക്ക് മാറ്റമില്ല.
യെസ് ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍, യുപിഎല്‍, ഐഷര്‍ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, എംആന്റ്എം തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
സിപ്ല, എല്‍ആന്റ്ടി, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ബിപിസിഎല്‍, എസ്ബിഐ, റിലയന്‍സ്, ഒഎന്‍ജിസി, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
മിക്കവാറും സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.4 ശതമാനം ഉയര്‍ന്നു.
യുസ്-ചൈന വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വിരമാമായി ഇടക്കാല കരാര്‍ വരുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണികളെ സ്വാധീനിച്ചത്.