Photo:AFP
മുംബൈ: യുഎസിലെ വിലക്കയറ്റം 41 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയിട്ടും അതൊന്നും ബാധിക്കാതെ രാജ്യത്തെ സൂചികകള്‍.
സെന്‍സെക്സ് 146 പോയന്റ് ഉയര്‍ന്ന് 53,660ലും നിഫ്റ്റി 48 പോയന്റ് നേട്ടത്തില്‍ 16,015ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളില്‍ സമ്മിശ്ര പ്രതികരണമായതിനാല്‍ സൂചികകളില്‍ ചാഞ്ചാട്ടമുണ്ടായേക്കാം.
സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ടൈറ്റാന്‍, നെസ് ലെ, എല്‍ആന്‍ഡ്ടി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. എസ്ബിഐ, ആക്സിസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യസേവനം, എഫ്എംസിജി, മെറ്റല്‍ ഉള്‍പ്പടെയുള്ള സൂചികകള്‍ നേട്ടത്തിലാണ്. പൊതുമേഖല ബാങ്ക് സൂചിക ഒരുശതമാനത്തിലേറെ നഷ്ടത്തിലുമാണ്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ നേരിയ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..