വിപണി നേരിയ നേട്ടത്തില്‍: മെറ്റല്‍, ഫാര്‍മ ഓഹരികളില്‍ മുന്നേറ്റം


സെന്‍സെക്‌സ് 50 പോയന്റ് ഉയര്‍ന്ന് 60,348.21ലും നിഫ്റ്റി 10 പോയന്റ് നേട്ടത്തില്‍ 17,967ലുമാണ് വ്യാപാരം ആരംഭിച്ചത്. 

opening

Photo:AFP

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. യുഎസ് സൂചികകള്‍ ഉള്‍പ്പടെയുള്ളവ കഴിഞ്ഞ ദിവസം നഷ്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്‌സ് 50 പോയന്റ് ഉയര്‍ന്ന് 60,348.21ലും നിഫ്റ്റി 10 പോയന്റ് നേട്ടത്തില്‍ 17,967ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഐഷര്‍ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ബിപിസിഎല്‍, പവര്‍ഗ്രിഡ് കോര്‍പ്, കോള്‍ ഇന്ത്യ, ഇന്‍ഡസിന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മീഡിയ, ഫാര്‍മ തുടങ്ങിയവ നേട്ടത്തിലും റിയാല്‍റ്റി, ബാങ്ക്, എഫ്എംസിജി എന്നിവ നഷ്ടത്തിലുമാണ്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലാകട്ടെ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Also Read

പഴയത് ഒഴിവാക്കി വ്യക്തിഗത ആദായ നികുതി വ്യവസ്ഥകൾ ...

ഓഗസ്റ്റ് മാസത്തില്‍ ഇതാദ്യമായി വിദേശ നിക്ഷേപകര്‍ കഴിഞ്ഞദിവസം അറ്റവില്പനക്കാരായി. 1,706 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റൊഴിഞ്ഞത്. അതേസമയം, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 470.79 കോടി രൂപ നിക്ഷേപിക്കുകയുംചെയ്തു.

Content Highlights: Sensex flat, Nifty50 above 17,950; Metal, Pharma stocks shine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


mahsa amini

4 min

ഷിന്‍, ഷിയാന്‍, ആസാദി; മതാധികാരികളുടെ മുഖത്തുനോക്കി കരളുറപ്പോടെ അവർ വിളിച്ചു പറഞ്ഞു

Oct 2, 2022

Most Commented