നേട്ടമില്ലാതെ സൂചികകള്‍: നിഫ്റ്റി 17,550നുതാഴെ


സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, മെറ്റല്‍ സൂചികകളാണ് നഷ്ടത്തില്‍.

opening

Photo: Gettyimages

മുംബൈ: ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥ രാജ്യത്തെ സൂചികകളെയും ബാധിച്ചു. വിപണിയില്‍ ചാഞ്ചാട്ടത്തോടെയാണ് തുടക്കം. സെന്‍സെക്‌സ് 143 പോയന്റ് താഴ്ന്ന് 58,872ലും നിഫ്റ്റി 47 പോയന്റ് നഷ്ടത്തില്‍ 17,530ലുമാണ് വ്യാപാരം നടക്കുന്നത്.

വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ് രാജ്യത്തെ വിപണിക്ക് കരുത്തേകുമെന്നാണ് വിലയിരുത്തല്‍. ആഗോളതലത്തില്‍ വളര്‍ച്ച ദുര്‍ബലമാകുമ്പോഴും ഇന്ത്യയുടെ മികവ് ഇവരെ ആകര്‍ഷിക്കുകതന്നെ ചെയ്യും.



അദാനി പോര്‍ട്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഡിവീസ് ലാബ്, ടൈറ്റന്‍ കമ്പനി, ഐഷര്‍ മോട്ടോഴ്‌സ്, എല്‍ആന്‍ഡ്ടി, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ഒഎന്‍ജിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി, പവര്‍ഗ്രിഡ് കോര്‍പ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. അദാനി ഗ്രൂപ്പ് നിക്ഷേപം നടത്താന്‍ പദ്ധതിയിട്ടതിനെതുടര്‍ന്ന് എന്‍ഡിടിവിയുടെ ഓഹരി വില അഞ്ചുശതമാനം ഉയര്‍ന്നു.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, മെറ്റല്‍ സൂചികകളാണ് നഷ്ടത്തില്‍. എഫ്എംസിജി, ഐടി, ഫാര്‍മ, റിയാല്‍റ്റി സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ്.

Also Read

കുറഞ്ഞ കാലയളവിൽ കൂടുതൽ നേട്ടം: പണം എവിടെ ...

വിദേശ നിക്ഷേപകര്‍ കഴിഞ്ഞ ദിവസം 563 കോടി രൂപയുടെ ഓഹരികളില്‍ നിക്ഷേപം നടത്തി. അതേസമയം, മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 215.20 കോടി രൂപയുടെ ഓഹരികള്‍ വിറ്റ് ലാഭമെടുക്കുകയുംചെയ്തു.

Content Highlights: Sensex flat, Nifty below 17,550


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented