Photo:AFP
മുംബൈ: യുഎസ് കേന്ദ്ര ബാങ്കിന്റെ പണ വായ്പ നയസമതി ഇന്ന് യോഗം ചേരാനിരിക്കെ വിപണിയില്‍ സമ്മര്‍ദം. സെന്‍സെക്സ് 254 പോയന്റ് നഷ്ടത്തില്‍ 55,511ലും നിഫ്റ്റി 75 പോയന്റ് താഴ്ന്ന് 16,555ലുമാണ് വ്യാപാരം നടക്കുന്നത്.
നേരത്തെ പ്രതീക്ഷിച്ചിരുന്ന ഒരുശതമാനം നിരക്കുവര്ധനയില് നേരിയതോതില്‍ കുറവുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും ആഗോളതലത്തില്‍ വിപണികള്‍ സമ്മര്‍ദത്തിലാണ്.
എസ്ബിഐ, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി, വിപ്രോ, ടൈറ്റാന്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
ബജാജ് ഫിന്‍സര്‍വ്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യസേവനം, എഫ്എംസിജി, ഐടി ഉള്‍പ്പടെയുള്ളവ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ 03ശതമാനത്തോളം നേട്ടത്തിലുമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..