മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍തന്നെ ഓഹരി സൂചികകളില്‍ നഷ്ടം. നേരിയ നേട്ടത്തിലായിരുന്ന വിപണി താമസിയാതെ നഷ്ടത്തിലായി. 

സെന്‍സെക്‌സ് 123 പോയന്റ് താഴ്ന്ന് 40,562ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തില്‍ 11,893ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 932 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 932 ഓഹരികള്‍ നഷ്ടത്തിലുമാണ്. 74 ഓഹരികള്‍ക്ക് മാറ്റമില്ല. ഏഷ്യന്‍ സൂചികകളിലെ നഷ്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. 

ഇന്‍ഡസിന്റ് ബാങ്ക്, എല്‍ആന്‍ഡ്ടി, നെസ് ലെ, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, ടൈറ്റാന്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. 

എച്ച്ഡിഎഫ്‌സി, ടിസിഎസ്, മാരുതി സുസുകി, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. 

ഏയ്ഞ്ചല്‍ ബ്രോക്കിങ്, എംആന്‍ഡ്എം ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എസ്ബിഐ ലൈഫ് തുടങ്ങി 36 കമ്പനികളാണ് തിങ്കളാഴ്ച സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിടുന്നത്.