സെന്‍സെക്‌സില്‍ 310 പോയന്റ് നഷ്ടം: ഐടി സമ്മര്‍ദംനേരിട്ടു, പൊതുമേഖ ബാങ്ക് നേട്ടമുണ്ടാക്കി


ദിന വ്യാപാരത്തിനിടെ സെന്‍സെക്‌സില്‍ 709 പോയന്റിന്റെ ചാഞ്ചാട്ടമാണുണ്ടായത്.

closing

Photo: Gettyimages

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 17,500ന് താഴെയെത്തി. സെന്‍സെക്‌സ് 310.71 പോയന്റ് നഷ്ടത്തില്‍ 58,774.72ലും നിഫ്റ്റി 82.50 പോയന്റ് താഴ്ന്ന് 17,522.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ദിന വ്യാപാരത്തിനിടെ സെന്‍സെക്‌സില്‍ 709 പോയന്റിന്റെ ചാഞ്ചാട്ടമാണുണ്ടായത്. ബാങ്ക് ഉള്‍പ്പടെയുള്ള സെക്ടറുകളിലെ ഓഹരികള്‍ കനത്ത വില്പ സമ്മര്‍ദം നേരിടുകയുംചെയ്തു.

അദാനി പോര്‍ട്‌സ്, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ്, എന്‍ടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ശ്രീ സിമെന്റ്‌സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഡിവീസ് ലാബ്, ഐഷര്‍ മോട്ടോഴ്‌സ്, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി റിയാല്‍റ്റി, പൊതുമേഖല ബാങ്ക് 1-2ശതമാനം ഉയര്‍ന്നു. ഐടി, ഓട്ടോ, ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഫാര്‍മ, എഫ്എംസിജി തുടങ്ങിയ സൂചികകള്‍ നഷ്ടംനേരിട്ടു.

Content Highlights: Sensex fall 310 pts; PSU banks gain, IT drags


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented