വിപണിയില്‍ നഷ്ടം തുടരുന്നു: ഐടി ഓഹരികളില്‍ മുന്നേറ്റം


1 min read
Read later
Print
Share

Photo: Gettyimages

മുംബൈ: നേട്ടത്തോടെയായിരുന്നു തുടക്കമെങ്കിലും സൂചികകള്‍ താമസിയാതെ നഷ്ടത്തിലായി. ആഗോള വിപണികളിലെ സമ്മിശ്ര പ്രതികരണമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെന്‍സെക്‌സ് 172 പോയന്റ് നഷ്ടത്തില്‍ 57,757ലും നിഫ്റ്റി 55 പോയന്റ് താഴ്ന്ന് 17,021ലുമാണ് വ്യാപാരം ആരംഭിച്ചത്.

എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. എച്ച്ഡിഎഫ്‌സി ലൈഫ്, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്‌സി, ബജാജ് ഫിനാന്‍സ്, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ ഐടിയാണ് നേട്ടത്തില്‍ മുന്നില്‍. ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Sensex erases early gains, down 172 points

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
SENSEX
opening

1 min

ആറാം ദിവസവും നഷ്ടം: നിഫ്റ്റി 16,950ന് താഴെ

Mar 16, 2023


stock market
Premium

3 min

വിപണിയിലെ തകര്‍ച്ച ആകസ്മികമല്ല: ഇനിയും തിരുത്തലിന് സാധ്യതയുണ്ടോ? 

Feb 23, 2023


sensex
closing

1 min

സെന്‍സെക്‌സില്‍ 350 പോയന്റ് മുന്നേറ്റം: നിഫ്റ്റി 18,700 കടന്നു

Jun 7, 2023

Most Commented