വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു: മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികള്‍ നേട്ടമുണ്ടാക്കി


മിഡ് ക്യാപ് സൂചിക 0.50ശതമാനവും സ്‌മോള്‍ ക്യാപ് 0.10ശതമാനവും ഉയര്‍ന്നു. 

closing

Photo: Gettyimages

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു. സെന്‍സെക്‌സ് 48.99 പോയന്റ് താഴ്ന്ന് 59,196.99ലും നിഫ്റ്റി 10.20 പോയന്റ് നഷ്ടത്തില്‍ 17,655.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ദിനവ്യാപാരത്തിന്റെ തുടക്കം മുതല്‍ ആദ്യപകുതിവരെ മികച്ച നേട്ടമുണ്ടാക്കിയെങ്കിലും രണ്ടാംപകുതി അത്രതന്നെ മികച്ചതായിരുന്നില്ല.

ബജാജ് ഫിന്‍സര്‍വ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ടസ്, ബ്രിട്ടാനിയ, യുപിഎല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവല്‍, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്.

ഭാരതി എയര്‍ടെല്‍, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, സിപ്ല, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹീറോ മോട്ടോര്‍കോര്‍പ്, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.

ഓയില്‍ ആന്‍ഡ് ഗ്യാസ്, ഊര്‍ജം, ലോഹം തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ധനകാര്യം, എഫ്എംസിജി, ഐടി ഓഹരികള്‍ നഷ്ടംനേരിട്ടു. മിഡ് ക്യാപ് സൂചിക 0.50ശതമാനവും സ്‌മോള്‍ ക്യാപ് 0.10ശതമാനവും ഉയര്‍ന്നു.

Content Highlights: Sensex ends in the red, oil & gas, power, metals top gainers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented