Photo:AFP
മുംബൈ: രണ്ടു ദിവസത്തെ തകര്‍ച്ചയ്ക്കു ശേഷം കനത്ത ചാഞ്ചാട്ടത്തിന്റെ ദിനമായിരുന്നു തിങ്കളാഴ്ച. സെന്‍സെക്‌സില്‍ 945 പോയന്റിന്റെ ചാഞ്ചാട്ടമുണ്ടായി. അവസാന മണിക്കൂറില്‍ നേട്ടത്തിലെത്തുകയും ചെയ്തു. നിഫ്റ്റി 17,650ന് താഴെയെത്തി. സെന്‍സെക്‌സ് 169.51 പോയന്റ് ഉയര്‍ന്ന് 59,500.41ലും നിഫ്റ്റി 44.70 പോയന്റ് താഴ്ന്ന് 17,649ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നേരിയതോതില്‍ തിരിച്ചുവരവ് പ്രകടമായിരുന്നുവെങ്കിലും തിങ്കളാഴ്ചയിലെ വ്യാപാരത്തില്‍ 11.6 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം 268.8 ലക്ഷം കോടിയായി കുറഞ്ഞു. അദാനി ഓഹരികളില്‍നിന്ന് ബാങ്ക് ഓഹരികളിലേയ്ക്കും നഷ്ടം വ്യാപിച്ചു.
അദാനി എന്റര്‍പ്രൈസസ്, ബജാജ് ഫിനാന്‍സ്, അള്‍ട്രടെക് സിമെന്റ്, ബജാജ് ഫിന്‍സര്‍വ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പവര്‍ഗ്രിഡ് കോര്‍പ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബജാജ് ഓട്ടോ, എല്‍ആന്‍ഡ്ടി, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.
Also Read
സെക്ടറല്‍ സൂചികകളില്‍ ക്യാപിറ്റല്‍ ഗുഡ്‌സ്, മെറ്റല്‍, പവര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവ 1-5ശതമാനം നഷ്ടംനേരിട്ടു. ഐടി സൂചികയാകട്ടെ ഒരു ശതമാനം ഉയരുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Content Highlights: Sensex ends choppy day 170 points up,IT stocks lead gains
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..