വിപണിയില്‍ വീണ്ടും വസന്തം: 17,900 കടന്ന് നിഫ്റ്റി, 60,000 പിന്നിട്ട് സെന്‍സെക്‌സ് 


Money Desk

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികളാകട്ടെ 0.5ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

closing

Photo: Gettyimages

മുംബൈ: അസംസ്‌കൃത എണ്ണവിലയിലെ ഇടിവും വിലക്കയറ്റം താഴുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസമുയര്‍ത്തി. നിഫ്റ്റി 17,900 കടന്നു. പൊതുമേഖല ബാങ്ക്, പവര്‍, ഐടി ഓഹരികളാണ് കുതിപ്പിന് നേതൃത്വം നല്‍കിയത്.

സെന്‍സെക്‌സ് 417.92 പോയന്റ് ഉയര്‍ന്ന് 60,260.13ലും നിഫ്റ്റി 119 പോയന്റ് നേട്ടത്തില്‍ 17,944.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിദേശ നിക്ഷേപകരുടെ തിരിച്ചുവരവാണ് രാജ്യത്തെ വിപണിയിലെ നേട്ടത്തിന് പ്രധാന കാരണം. വിദേശ വിപണികളെ പണപ്പെരുപ്പം ബാധിച്ചുകൊണ്ടിരിക്കുമ്പോഴും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തീര്‍ത്ത പ്രതിരോധമാണ് വിദേശ നിക്ഷേപകരെ വീണ്ടും ആകര്‍ഷിച്ചത്. മാസങ്ങളോളം അറ്റവില്‍പനക്കാരായിരുന്ന ഇവര്‍ ഇപ്പോള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വാങ്ങലുകാരാണ്.

ബജാജ് ഫിന്‍സര്‍വ്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി ലൈഫ്, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, സിപ്ല, അള്‍ട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

Also Read

ഉത്സവകാല ലോൺ ഡിമാൻഡ്‌: പണം സമാഹരിക്കാൻ ...

ഓട്ടോ ഒഴികെയുള്ള സെക്ടറല്‍ സൂചികകള്‍ നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക്, ഐടി സൂചികകള്‍ 1-2ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികളാകട്ടെ 0.5ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Content Highlights: Sensex ends above 60K, Nifty ends above 17,900


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


03:00

പാലത്തില്‍ ബസ് തടഞ്ഞുനിര്‍ത്തി പ്രാവിനെ രക്ഷിച്ച ഷംസീറിന് നാടിന്റെ കൈയടി

Sep 27, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022

Most Commented