നഷ്ടം 224 പോയന്റിലൊതുക്കി സെന്‍സെക്‌സ്; നിഫ്റ്റി 18,000 നിലവാരത്തില്‍ ക്ലോസ് ചെയ്തു


യുഎസ് ഉള്‍പ്പടെയുള്ള ആഗോള സൂചികകളില്‍ കനത്ത നഷ്ടമുണ്ടായിട്ടും റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടലാണ് ശക്തമായ പ്രതിരോധം തീര്‍ത്തത്.

Photo:AFP

മുംബൈ: തുടക്കം ആയിരത്തിലേറെ പോയന്റ് നഷ്ടത്തില്‍. വൈകാതെ തിരിച്ചുകയറ്റം. നേട്ടത്തില്‍ മുന്നേറിയ സൂചികകള്‍ ഒടുവില്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 224 പോയന്റ് താഴ്ന്ന് 60,346 പോയന്റിലും നിഫ്റ്റി 66 പോയന്റ് നേട്ടത്തില്‍ 18,003ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐടി സൂചികയാണ് കനത്ത തകര്‍ച്ച നേരിട്ടത്. ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ 2-4ശതമാനം നഷ്ടത്തിലായി.

തുടക്കത്തിലെ നഷ്ടത്തില്‍നിന്ന് മുന്നേറാന്‍ ധനകാര്യ ഓഹരികളാണ് സഹായിച്ചത്. ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.

മെറ്റല്‍ ഓഹരികളും നേട്ടത്തിന്റെ വഴിതീര്‍ത്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാ്പ സൂചികകളാകട്ടെ നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Also Read
പാഠം 181

മാന്ദ്യഭീതിയിൽ ഐടി: കുറഞ്ഞ വിലയിൽ ഏതൊക്കെ ...

യുഎസ് ഉള്‍പ്പടെയുള്ള ആഗോള സൂചികകളില്‍ കനത്ത നഷ്ടമുണ്ടായിട്ടും റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടലാണ് ശക്തമായ പ്രതിരോധം തീര്‍ത്തത്. യുഎസിലെ പണപ്പെരുപ്പ നിരക്ക് വര്‍ധന കര്‍ശന പണനയം തുടരാന്‍ പ്രേരിപ്പിച്ചേക്കുമെന്ന വിലയിരുത്തലാണ് ആഗോളതലത്തില്‍ വിപണികളെ ബാധിച്ചത്.

Content Highlights: Sensex ends 224 pts down; Nifty holds 18,000


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented