Photo: Gettyimages
മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തില്‍ സൂചികകളില്‍ കനത്ത നഷ്ടം. സെന്‍സെക്സിന് ഒരുശതമാനം നഷ്ടമായി. നിഫ്റ്റിയാകട്ടെ 16,300ന് താഴെയെത്തി.
സെന്‍സെക്സ് 747 പോയന്റ് നഷ്ടത്തില്‍ 54,573ലും നിഫ്റ്റി 215 പോയന്റ് താഴ്ന്ന് 16,262ലുമാണ് വ്യാപാരം ആരംഭിച്ചത്.
പണപ്പെരുപ്പ ഭീതിയാണ് ആഗോളതലത്തില്‍ സൂചികകളെ ബാധിച്ചത്. യുഎസിലെ മെയ് മാസത്തെ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരാനിരിക്കെയാണ് തകര്‍ച്ച.
വിപ്രോ, ബജാജ് ഫിനാന്‍സ്, ഹിന്‍ഡാല്‍കോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്സ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
നിഫ്റ്റി മെറ്റല്‍, ഐടി, ബാങ്ക്, ധനകാര്യം, ഫാര്‍മ സൂചികകളാണ് പ്രധാനമായും നഷ്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സമോള്‍ ക്യാപ് സൂചികകളിലും ഒരുശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
Content Highlights: Sensex drops 747 points, Nifty near 16,250
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..