സെന്‍സെക്‌സില്‍ നഷ്ടം 652 പോയന്റ്: നിഫ്റ്റി 17,758ല്‍ ക്ലോസ്‌ചെയ്തു


ക്യാപിറ്റല്‍ ഗുഡ്‌സ്, പവര്‍ ഒഴികെയുള്ള സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപിനും സ്‌മോള്‍ ക്യാപിനും ഒരുശതമാനം നഷ്ടമായി. 

Photo: Gettyimages

മുംബൈ: എട്ടുദിവസത്തെ തുടര്‍ച്ചയായ നേട്ടത്തില്‍നിന്ന് വിപണി പിന്‍വാങ്ങി. വ്യാപാര ആഴ്ചയുടെ അവസാനദിനത്തില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 17,800ന് താഴെയെത്തി.

സെന്‍സെക്‌സ് 651.85 പോയന്റ് താഴ്ന്ന് 59,646.15ലും നിഫ്റ്റി 198 പോയന്റ് നഷ്ടത്തില്‍ 17,758.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെയാണ് സൂചികകള്‍ കനത്തനഷ്ടംനേരിട്ടത്. ദിനവ്യപാരത്തിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 937 പോയന്റ് സെന്‍സെക്‌സ് തകര്‍ച്ചനേരിട്ടെങ്കിലും പിന്നീട് നേരിയതോതില്‍ തിരിച്ചുകയറി. രാജ്യത്തെ വളര്‍ച്ച സംബന്ധിച്ച ആശങ്കയാണ് വിപണിയെ ബാധിച്ചത്. ധനകാര്യ ഓഹരികളാണ് പ്രധാനമായും വില്പന സമ്മര്‍ദംനേരിട്ടത്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. അദാനി പോര്‍ട്‌സ്, എല്‍ആന്‍ഡിടി, ഇന്‍ഫോസിസ്, ഐഷര്‍ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.

ക്യാപിറ്റല്‍ ഗുഡ്‌സ്, പവര്‍ ഒഴികെയുള്ള സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപിനും സ്‌മോള്‍ ക്യാപിനും ഒരുശതമാനം നഷ്ടമായി.

Content Highlights: Sensex drops 652pts, Nifty near 17,750


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022

Most Commented