സെന്‍സെക്‌സില്‍ 269 പോയന്റ് നഷ്ടത്തോടെ തുടക്കം; നിഫ്റ്റി 16,150ന് താഴെ


Photo: Gettyimages

മുംബൈ: കഴിഞ്ഞയാഴ്ചയിലെ നേട്ടത്തിന്റെ ദിനങ്ങള്‍ക്കുശേഷം വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാര ആഴ്ചയിലെ ആദ്യദിനത്തില്‍ സെന്‍സെക്‌സ് 269 പോയന്റ് താഴ്ന്ന് 54,212ലും നിഫ്റ്റി 83 പോയന്റ് നഷ്ടത്തില്‍ 16,137ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഐടിസി, എച്ച്ഡിഎഫ്‌സി, ടൈറ്റാന്‍, ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എല്‍ആന്‍ഡ്ടി, ബജാജ് ഫിന്‍സര്‍വ്, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.

എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

അസംസ്‌കൃത എണ്ണ ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളുടെ വിലയിലുണ്ടായ ഇടിവാണ് കഴിഞ്ഞയാഴ്ച വിപണി നേട്ടമാക്കിയത്. ഡിമാന്‍ഡില്‍ കുറവുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളെതുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.

Also Read

രൂപയുടെ മൂല്യമിടിവ് നേട്ടമാക്കാം: നിക്ഷേപിക്കാൻ ...

വരുംദിവസങ്ങളില്‍ പുറത്തുവരാനിരിക്കുന്ന, നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ പ്രവര്‍ത്തനഫലങ്ങളാകു വരുംദിവസങ്ങളില്‍ വിപണിയെ സ്വാധീനിക്കുക. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, എഫ്എംസിജി, ഫാര്‍മ ഒഴികെയുള്ളവ നേട്ടത്തിലാണ്.

Content Highlights: Sensex drops 260 points, Nifty below 16,150

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented