.
മുംബൈ: നേട്ടത്തോടെ തുടങ്ങിയ വിപണി കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെയാണ് നഷ്ടത്തിലായത്. സെന്‍സെക്സ് 98 പോയന്റ് താഴ്ന്ന് 53,416.15ലും നിഫ്റ്റി 28 പോയന്റ് നഷ്ടത്തില്‍ 15,938.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ത്യയിലെയും യുഎസിലെയും ഉയര്‍ന്ന പണപ്പെരുപ്പം വരുംമാസങ്ങളിലും നിര്ക്ക് വര്‍ധനയ്ക്ക് ഇടയാക്കിയേക്കുമെന്ന ഭീതിയാണ് സൂചികകളെ ബാധിച്ചത്. രാജ്യത്തെ മൊത്ത വില പണപ്പെരുപ്പം മൂന്നാമത്തെ മാസവും 15ശതമാനത്തിന് മുകളില്‍ തുടരുകയാണ്.
ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഒഎന്‍ജിസി, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.
സെക്ടറല്‍ സൂചികകളില്‍ ഐടി, പൊതുമേഖല ബാങ്ക് എന്നിവ 1-2ശതമാനം താഴ്ന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ സൂചികകളാകട്ടെ 1-1.6ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു.
Also Read
രൂപയുടെ മൂല്യമാകട്ടെ റിക്കോഡ് ഇടിവ് നേരിട്ടു. ഡോളറിനെതിരെ മൂല്യം 79.87 നിലവാരത്തിലെത്തി. 79.63ലായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..