സെന്‍സെക്‌സില്‍ 638 പോയന്റ് നഷ്ടം: നിഫ്റ്റി 16,900ന് താഴെ ക്ലോസ് ചെയ്തു


അദാനി ഓഹരികള്‍ കനത്ത സമ്മര്‍ദംനേരിട്ടു. അദാനി എന്റര്‍ പ്രൈസസ് ഒമ്പത് ശതമാനം നഷ്ടമായി.

Photo: Gettyimages

മുംബൈ: ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യം രാജ്യത്തെ സൂചികകളെയും ബാധിച്ചു. വെള്ളിയാഴ്ച രണ്ടു ശതമാനം നേട്ടമുണ്ടാക്കിയതിനുപിന്നാലെ നിക്ഷേപകര്‍ ലാഭമെടുത്തതാണ് സൂചികകളെ ബാധിച്ചത്. സെന്‍സെക്‌സ് 638 പോയന്റ് നഷ്ടത്തില്‍ 56,789ലും നിഫ്റ്റി 207 പോയന്റ് താഴ്ന്ന് 16,887ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അദാനി ഓഹരികള്‍ കനത്ത സമ്മര്‍ദംനേരിട്ടു. അദാനി എന്റര്‍ പ്രൈസസ് ഒമ്പത് ശതമാനം താഴ്ന്നു. ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുകി, അദാനി പോര്‍ട്‌സ്, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്‌സി ലൈഫ്, ബ്രിട്ടാനിയ, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ 2-6ശതമാനം നഷ്ടംനേരിട്ടു.



ഒഎന്‍ജിസി, സിപ്ല, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്‌സ്, ബിപിസിഎല്‍, ഡിവീസ് ലാബ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

Also Read
പാഠം 182

മോഹിപ്പിക്കും, പിന്നെ അപകടത്തിലാക്കും: ...

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ മൂന്നു ശതമാനം നഷ്ടത്തിലായി. പൊതുമേഖല ബാങ്ക് 2.7ശതമാനം, എഫ്എംസിജി രണ്ടു ശതമാനവും താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 1.24 ശതമാനവും 0.5ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Content Highlights: Sensex down 638 pts; Nifty below 16900


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented