മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,500ത്തിന് താഴെയാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് ട്രഷറി ആദായം വർധിക്കുന്നതും ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കൂടുന്നതുമാണ് വിപണിക്ക് ഭീഷണി. 

സെൻസെക്സ് 394.26 പോയന്റ് നഷ്ടത്തിൽ 58,732.10 ലും നിഫ്റ്റി 110 പോയന്റ് താഴ്ന്ന്‌ 17,508.20 ലുമാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, മെറ്റൽ, റിയൽറ്റി സൂചികകൾ നഷ്ടംനേരിട്ടു.

കൊട്ടക് ബാങ്ക്, റിലയൻസ്, ഹിന്ദുസ്ഥാൻ യൂണിലെവർ, ടിസിഎസ്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഏഷ്യൻപെയിന്റ്, ടാറ്റാസ്റ്റീൽ, ടൈറ്റാൻ, ഭാരതി എയർടെൽ, സൺഫാർമ, മാരുതി, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. പവർഗ്രിഡ്, എംആൻഡ്എം, എൻടിപിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. 

ബാങ്ക്, മെറ്റൽ സൂചികകൾ ഒരുശതമാനം വീതം ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 

Content Highlights: sensex down 394 points, nifty down to 17,500