സെന്‍സെക്‌സില്‍ 300 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 17,450ന് താഴെ


Photo: Gettyimages

മുംബൈ: വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു. നേരിയ നേട്ടത്തിലായിരുന്നു തുടക്കമെങ്കിലും താമസിയാതെ നഷ്ടത്തിലായി. ആഗോള വിപണികളിലെ അനിശ്ചിതത്വമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്.

സെന്‍സെക്‌സ് 300 പോയന്റ് താഴ്ന്ന് 58,504ലിലും നിഫ്റ്റി 90 പോയന്റ് നഷ്ട്തതില്‍ 17,440ലുമാണ് വ്യാപാരം നടക്കുന്നത്. സെപ്റ്റംബര്‍ 21ന് നടക്കാനിരിക്കുന്ന യുഎസ് ഫെഡിന്റെ വായ്പാനയ പ്രഖ്യാപനമാണ് നിര്‍ണായകം. നിരക്കില്‍ മുക്കാല്‍ ശതമാനം വര്‍ധനവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്‍ഫോസിസ്, ബജാജ് ഫിന്‍സര്‍വ്, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

എച്ച്‌സിഎല്‍ ടെക്, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി നേരിയ നേട്ടത്തിലാണ്. ബാങ്ക്, ഓട്ടോ, റിയാല്‍റ്റി സൂചികകളാകട്ടെ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Sensex down 300pts, Nifty50 below 17,450


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented