മുംബൈ: രണ്ടാം ദിവസവും നഷ്ടംനേരിട്ട് വിപണി. നിഫ്റ്റി 15,700ന് താഴെയെത്തി. ആഗോള കാരണങ്ങളാണ് വിപണിയുടെ നഷ്ടത്തിനുപിന്നിൽ.

സെൻസെക്‌സ് 193 പോയന്റ് നഷ്ടത്തിൽ 52,375ലും നിഫ്റ്റി 61 പോയന്റ് താഴ്ന്ന് 15,666ലുമാണ് വ്യാപാരം ആരംഭിച്ചത്. 

ടാറ്റ സ്റ്റീൽ, എച്ച്‌സിഎൽ ടെക്, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, സൺ ഫാർമ, ഐടിസി, റിലയൻസ്, ബജാജ് ഫിനാൻസ്, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ബജാജ് ഫിൻസർവ്, ടൈറ്റാൻ, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. 

ഡെൽറ്റ കോർപ്, എക്‌സൽ റിയാൽറ്റി, ഇന്റഗ്രേറ്റഡ് കാപിറ്റൽ സർവീസസ് തുടങ്ങിയ കമ്പനികളാണ് പാദഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.