സെന്‍സെക്‌സില്‍ 184 പോയന്റ് നഷ്ടം: നിഫ്റ്റി 17,100ന് താഴെ


സെക്ടറല്‍ സൂചികകളില്‍ ചാഞ്ചാട്ടം പ്രകടമാണ്. നിഫ്റ്റി മെറ്റല്‍ ഒരുശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ഐടി 0.50ശതമാനം നഷ്ടത്തിലായി.

opening

Photo:AFP

മുംബൈ: ആഗോള വിപണികളിലെ നഷ്ടവും പണപ്പെരുപ്പ നിരക്കിലെ വര്‍ധവും രാജ്യത്തെ സൂചികകളെ ബാധിച്ചു. നിഫ്റ്റി 17,100ന് താഴെയെത്തി. സെന്‍സെക്‌സ് 184 പോയന്റ് താഴ്ന്ന് 57,441ലും നിഫ്റ്റി 47 പോയന്റ് നഷ്ടത്തില്‍ 17,076ലുമാണ് വ്യാപാരം നടക്കുന്നത്.

ബജാജ് ഫിനാന്‍സ്, എല്‍ആന്‍ഡ്ടി, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, എസ്ബിഐ, ഐടിസി, സണ്‍ ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. എച്ച്‌സിഎല്‍ ടെക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.



സെക്ടറല്‍ സൂചികകളില്‍ ചാഞ്ചാട്ടം പ്രകടമാണ്. നിഫ്റ്റി മെറ്റല്‍ ഒരുശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ഐടി 0.50ശതമാനം നഷ്ടത്തിലായി. ഏഷ്യന്‍ സൂചികകളില്‍ സമ്മിശ്ര പ്രതികരണമാണ്. യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരാനിരിക്കെ കരുതലോടെയാണ് നിക്ഷേപകര്‍ ഇടപെടുന്നത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 542.36 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞ ദിവസം വിറ്റൊഴിഞ്ഞത്. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ വന്‍കിട നിക്ഷേപകര്‍ 85.32 കോടി രൂപ നിക്ഷേപിക്കുകയുംചെയ്തു.

പ്രവര്‍ത്തനഫലം
ഇന്‍ഫോസിസ്, മൈന്‍ഡ്ട്രീ, ഏഞ്ചല്‍ വണ്‍, ആനന്ദ് രതി വെല്‍ത്ത്, ആദിത്യ ബിര്‍ള മണി, ഡെന്‍ നെറ്റ് വര്‍ക്‌സ് തുടങ്ങിയ കമ്പനികളാണ് വ്യാഴാഴ്ച പ്രവര്‍ത്തനഫലം പുറത്തുവിടുന്നത്.

Content Highlights: Sensex down 184 points, Nifty below 17,100


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented