സെന്‍സെക്‌സില്‍ 144 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 17,200ന് താഴെ


സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, റിയാല്‍റ്റി, ഓട്ടോ സൂചികകള്‍ നഷ്ടത്തിലാണ്. ഐടി, മീഡിയ, ഫാര്‍മ സൂചികകളില്‍ നേരിയ നേട്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

opening

Photo:AFP

മുംബൈ: ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യം രാജ്യത്തെ സൂചികകളെ ചൊവാഴ്ചയും ബാധിച്ചു. സെന്‍സെക്‌സ് 144 പോയന്റ് നഷ്ടത്തില്‍ 57,846ലും നിഫ്റ്റി 41 പോയന്റ് താഴ്ന്ന് 17,199ലുമാണ് വ്യാപാരം ആരംഭിച്ചത്.

2020 ജൂലായ്ക്കുശേഷമുള്ള താഴ്ന്ന നിലവാരത്തിലായിരുന്നു യുഎസ് സൂചികയായ നാസ്ദാക്ക് ക്ലോസ് ചെയ്തത്. പലിശ നിരക്ക് ഇനിയും കൂട്ടിയേക്കുമെന്ന സൂചനയും ചൈനീസ് ചിപ്പ് നിര്‍മാതാക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള യുഎസ് നീക്കവുമാണ് യു.എസ് സൂചികകളെ ബാധിച്ചത്.

എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, എല്‍ആന്‍ഡ്ടി, എസ്ബിഐ, നെസ് ലെ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. വിപ്രോ, എച്ച്‌സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐടിസി, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, റിയാല്‍റ്റി, ഓട്ടോ സൂചികകള്‍ നഷ്ടത്തിലാണ്. ഐടി, മീഡിയ, ഫാര്‍മ സൂചികകളില്‍ നേരിയ നേട്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ നേട്ടത്തിലുമാണ്.

Content Highlights: Sensex down 144 points, Nifty below 17,200


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented