മുംബൈ:  മുഹൂര്‍ത്ത വ്യാപാരത്തിലെ നേട്ടം വിപണിക്ക് നിലനിര്‍ത്താനായില്ല. സെന്‍സെക്‌സ് 209 പോയന്റ് നഷ്ടത്തില്‍ 35028ലും നിഫ്റ്റി 50 പോയന്റ് താഴ്ന്ന് 10547ലുമാണ് വ്യാപാരം തുടങ്ങിയത്.

ബിഎസ്ഇയിലെ 361 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 540 ഓഹരികള്‍ നഷ്ടത്തിലുമാണ്. 

ബാങ്ക്, വാഹനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലാണ്. ഫാര്‍മ സെക്ടര്‍മാത്രമാണ് നേട്ടത്തിലുള്ളത്. 

യെസ് ബാങ്ക്, പവര്‍ ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഭാരതി എയര്‍ടെല്‍, വിപ്രോ, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ടിസിഎസ്, ഐടിസി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.