മുംബൈ: അനുകൂലമല്ലാത്ത ആഗോള സാഹചര്യങ്ങളെ തുടർന്ന് സൂചികകളിൽ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 72.08 പോയന്റ് താഴ്ന്ന് 59,277.24ലും നിഫ്റ്റി 23 പോയന്റ് നഷ്ടത്തിൽ 17,668ലുമാണ് വ്യാപാരം നടക്കുന്നത്. 

വാൾസ്ട്രീറ്റിലെ തകർച്ചയെ തുടർന്നാണ് സൂചികകൾ നഷ്ടത്തിലായത്. പവർഗ്രിഡ്, ആക്സിസ്ബാങ്ക്, ടാറ്റാസ്റ്റീൽ, എംആൻഡ്എം, സൺഫാർമ, കൊട്ടക് ബാങ്ക്, ബജാജ് ഫിനാൻസ്, ടിസിഎസ്, ബജാജ് ഫിൻസർവ്, ടൈറ്റാൻ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

ഹിന്ദുസ്ഥാൻ യൂണിലെവർ, മാരുതി, ഏഷ്യൻ പെയിന്റ്, റിലയൻസ്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

ഓയിൽ ആൻഡ് ഗ്യാസ്, പവർ സൂചികകൾ ഒരു ശതമാനത്തോളം ഉയർന്നു. ഫാർമ, പൊതുമേഖല ബാങ്ക്, ഐടി ഓഹരികളിലും നിക്ഷേപ താൽപ്പര്യം പ്രകടമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേട്ടത്തിലാണ്. നാല് ദിവസത്തെ തുടർച്ചയായുള്ള നഷ്ടത്തിന് വിരാമമിട്ട് ഇന്നലെ വിപണി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 

bse

Content Highlights: sensex declines by 72 points, nifty below 17,800