മുംബൈ: വിപണിയിലെ കുതിപ്പ് നിലനിര്‍ത്തി സൂചികകള്‍ ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ സെന്‍സെക്‌സ് 612 പോയന്റോളം ഉയര്‍ന്നു.

സെന്‍സെക്‌സ് 488.10 പോയന്റ് ഉയര്‍ന്ന 59,677.83 ലും നിഫ്റ്റി 144.30 പോയന്റ് ഉയര്‍ന്ന് 17,790.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടാറ്റാ മോട്ടോഴ്‌സ്, ടൈറ്റാന്‍ കമ്പനി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി എന്നീ ഓഹരികള്‍ നേട്ടത്തിലാണ്. ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ബ്രിട്ടാനിയ, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നഷ്ടത്തിലാണ്.

ഓയില്‍ ആന്‍ഡ് ഗ്യാസ് ഒഴികെയുള്ള സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ്. റിയാലിറ്റി, ഓട്ടോ സൂചികകള്‍ 4-6  ശതമാനത്തോളം വര്‍ധിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചിക 1 ശതമാനം കൂടി.

Content Highlights: sensex close by gaining 488 points, nifty above 17,800