മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 144 പോയന്റ് ഉയര്‍ന്ന് 40,575ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തില്‍ 11,909ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 941 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 649 ഓഹരികള്‍ നഷ്ടത്തിലുമാണ്. 74 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളില്‍ കാര്യമായ നേട്ടമില്ലെങ്കിലും ആഭ്യന്തര സൂചികകളില്‍ വാങ്ങല്‍ താല്‍പര്യം പ്രകടമാണ്.

എല്‍ആന്‍ഡ്ടി, എച്ച്‌സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. 

ബ്രിട്ടാനിയ, ഒഎന്‍ജിസി, ഐഒസി, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ഗെയില്‍, ഐസിഐസിഐ ബാങ്ക്, ഗ്രാസിം, ഐടിസി, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. 

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ആന്‍ഡ്ടി, ബോംബെ ഡയിങ് ഉള്‍പ്പടെ 26 കമ്പനികളാണ് ചൊവാഴ്ച സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിടുന്നത്.