ഹ്രസ്വകാലയളവില്‍ ചാഞ്ചാട്ടം: രണ്ടാം പാദഫലങ്ങള്‍ വിപണിയെ സ്വാധീനിച്ചേക്കും


വിനോദ് നായര്‍ചൈനയുടെ കര്‍ശന കോവിഡ് നയത്തില്‍ അയവുണ്ടാവുകയും യുദ്ധവുമായി ബന്ധപ്പെട്ട വിതരണ തടസങ്ങള്‍ അവസാനിക്കുകയും ചെയ്താല്‍ സ്ഥിതിഗതികള്‍ വ്യത്യസ്തമാകും.

Photo:Gettyimages

ക്ടോബറില്‍ പുറത്തുവന്ന കമ്പനികളുടെ രണ്ടാം പാദഫലങ്ങളില്‍ വിപണിക്ക് വലിയ പ്രതീക്ഷയില്ലായിരുന്നു. മാത്രമല്ല, സെപ്റ്റംബറില്‍ നിഫ്റ്റി 500 സൂചിക ഏഴു ശതമാനത്തോളം താഴ്ന്നത് കാരണം വിശാലവിപണിയെ സംബന്ധിച്ചേടത്തോളം ഈ ഫലങ്ങള്‍ പ്രശ്നമായില്ല. സമ്പദ്‌വ്യവസ്ഥയെ വിലക്കയറ്റം വലയ്ക്കുന്നതിനിടയില്‍ കോര്‍പറേറ്റ് ലാഭത്തിലുണ്ടായ വീഴ്ച വിപണിയിലെ ഇടിവ് ഭാഗികമായി ഉള്‍ക്കൊള്ളുകയും ചെയ്തു. പ്രതിരോധിച്ചുനിന്ന ആഭ്യന്തര വിപണിയെ ഒക്ടോബറില്‍ യുഎസ് വിപണിയിലുണ്ടായ പുരോഗതി ഉത്തേജിപ്പിച്ചു.

വിപണി ഇപ്പോള്‍ എക്കാലത്തേയും ഉയരത്തിലാണ്. ഒന്നാം റൗണ്ടു ഫലങ്ങളിലധികവും ഉയര്‍ന്നശേഷിയുള്ള കമ്പനികളില്‍ നിന്നാണ്. നിഫ്റ്റി 50, നിഫ്റ്റി 500 ഗണത്തില്‍പെട്ട കമ്പനികള്‍ യഥാക്രമം മൂന്നില്‍ രണ്ടും രണ്ടില്‍ ഒന്നും വീതം ഫലങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അവയുടെ പ്രതികൂല ചായ്വ് വിപണി പ്രതീക്ഷിച്ചതു തന്നെയായിരുന്നു. ആഗോള വിപണി തുടര്‍ച്ചയായി മുന്നേറിത്തുടങ്ങുകയും ഈ കമ്പനികള്‍ക്ക് ശോഭനമായ ദീര്‍ഘകാലമെച്ചം ഉറപ്പാവുകയും ചെയ്തതിനാല്‍ ആഭ്യന്തര വിപണിയെ ബാധിച്ചില്ല. യുഎസിലെ വിലക്കയറ്റം പരമാവധി ആയെന്ന പ്രതീക്ഷ ജനിക്കുകയും ഫെഡ് പണനയത്തില്‍ അയവുണ്ടാകുമെന്ന പ്രതീതി ഉണ്ടാവുകയും ചെയ്തതോടെ വിദേശ സ്ഥാപന നിക്ഷേപങ്ങളില്‍ പുരോഗതിയുണ്ടാവുകയും ഇത് ആഭ്യന്തര വിപണിക്കു ഗുണംചെയ്യുകയും ചെയ്തു.

എങ്കിലും ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന രണ്ടുംമൂന്നും തട്ടുകളില്‍ പെട്ട കമ്പനികളുടെ രണ്ടാം പാദഫലങ്ങള്‍ ഹ്രസ്വകാലത്തേക്ക് വിപണിയെ ബാധിക്കും. നിഫ്റ്റി 50ലുള്ള കമ്പനികള്‍ക്ക് കാര്യമായ ലാഭ പ്രതീക്ഷ പ്രവചിക്കപ്പെട്ടിരുന്നില്ല. ഇവയില്‍ 32 ഓളം കമ്പനികള്‍ നവംബര്‍ ഒന്നുവരെയുള്ള കണക്കുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ -2 ശതമാനം ഇടിഞ്ഞതായി കണ്ടു. ഈ കമ്പനികള്‍ക്ക് 7 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. നിഫ്റ്റി 50ലുള്ള കമ്പനികളുടെ മൊത്തലാഭം പൂജ്യമായിരിക്കുമെന്ന ഒരു മാസംമുമ്പത്തെ പ്രതീക്ഷയ്ക്കു പകരം ഇപ്പോഴത് -10 ശതമാനം ഇടിയുമെന്നാണ് വിപണി കരുതുന്നത്. ഫലങ്ങളുടെ അടുത്ത പട്ടിക നേരത്തേ പ്രതീക്ഷിച്ചതിനേക്കാള്‍ മോശമായിരിക്കുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

നിഫ്റ്റി 500 സൂചികയിലുള്‍പ്പെട്ട കമ്പനികള്‍ക്കും സമാനമായ കണക്കുകളായിരിക്കും വരാനുള്ളതെന്നാണ് സൂചന. 501 ഓഹരികളില്‍ 427 എണ്ണത്തിന്റെ വിവരങ്ങള്‍ ഇതിനകം ലഭ്യമാണ്. ഇവയില്‍ 202 എണ്ണം ഫലങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അധികവും പ്രതീക്ഷാനുസരണമായിരുന്നു. പ്രതീക്ഷിച്ച വരുമാന വളര്‍ച്ച -4 ശതമാനം ആയിരുന്നെങ്കില്‍ ഇപ്പോഴത് -5 ശതമാനമായി എന്ന വ്യത്യാസമേയുള്ളു. ഇനി വരാനിരിക്കുന്ന ഫലങ്ങളില്‍ -12 ശതമാനത്തിന്റെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇത് ലാഭം കുറയ്ക്കുമെങ്കിലും വിപണി മുകളിലോട്ടുള്ള കുതിപ്പില്‍ തന്നെയാണ്.

ഭാവി നിലപാടുകള്‍ ഫെഡ് അല്‍പം മയപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ആഗോള വിപണി. എന്നാല്‍ ഇതിനു വിപരീതമായി നവംബറില്‍ 0.75 ശതമാനം പലിശ വര്‍ധനയാണുണ്ടായത്. ഡിസമ്പറില്‍ മറ്റൊരു 0.50 ശതമാനത്തിന്റെ വര്‍ധനകൂടി പ്രതീക്ഷിക്കുന്നുണ്ട്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി 2023ലെ പലിശനയം രൂപപ്പെടുന്നതോടെ ചെറിയ അനിശ്ചിതത്വത്തിനു സാധ്യതയുണ്ട്. രണ്ടാം പാദഫലങ്ങളുടെ മോശം നിലവാരവും ചഞ്ചലമായ ആഗോള വിപണിയും കാരണം അഭ്യന്തര വിപണി ഹ്രസ്വകാലയളവില്‍ അസ്വസ്ഥമാകാനിടയുണ്ട്.

എന്നാല്‍ ഹ്രസ്വകാലത്ത് നിക്ഷേപകരുടെ ക്ഷമപരീക്ഷിക്കുന്ന ഇതിന്റെ ഫലങ്ങള്‍ പരിമിതമായിരിക്കുമെന്നാണ് കരുതുന്നത്. കാരണം ഇടക്കാലം മുതല്‍ ദീര്‍ഘകാലത്തേക്ക് ഇന്ത്യയുടെ സ്ഥിതി മെച്ചമായിരിക്കുമെന്നാണ് പ്രതീക്ഷ. വിപണിയില്‍ ഇടപാടുകള്‍ നടക്കുന്നത് മുന്‍വിധിയോടെയാണെങ്കിലും അത് ഏകീകരണത്തിന്റെ അന്തിമ ഘട്ടത്തിലാണെന്നുവേണം കരുതാന്‍. പണനയത്തിന്റെ ഏറ്റവും മോശമായ അവസ്ഥ മറികടന്നു എന്നുറപ്പായാല്‍ അടുത്ത 3 മുതല്‍ 6 മാസത്തിനകം യുഎസ് വിപണി തിരിച്ചുവരും. വിലക്കയറ്റം എത്രമാത്രം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുമെന്നതിനേയും വിപണിയുടെ പ്രതിരോധ ശേഷിയേയും ഭാവിയില്‍ പലിശ നിരക്കുകളുടെ വ്യതിയാനത്തേയും ആശ്രയിച്ചിരിക്കും ഇതിന്റെ കാല ദൈര്‍ഘ്യം. ഇതേക്കുറിച്ചു വിശദീകരിക്കുക ഇപ്പോള്‍ ദുഷ്‌കരമാണ്.

ചൈനയുടെ കര്‍ശന കോവിഡ് നയത്തില്‍ അയവുണ്ടാവുകയും യുദ്ധവുമായി ബന്ധപ്പെട്ട വിതരണ തടസങ്ങള്‍ അവസാനിക്കുകയും ചെയ്താല്‍ സ്ഥിതിഗതികള്‍ വ്ത്യസ്ഥമായിരിക്കും. പോര്‍ട്ഫോളിയോ സന്തുലിതമായി നിലനിര്‍ത്തുകയും വിലകുറയുമ്പോള്‍ ഓഹരികള്‍ വാങ്ങുകയും ചെയ്യുന്നതാണ് ഇന്ത്യന്‍ ഓഹരികളെ സംബന്ധിച്ചേടത്തോളം ഏറ്റവും ഗുണകരം.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Second quarter results may influence the market.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented