ബ്രോക്കറില്ലാതെ നേരിട്ട് ഓഹരി വാങ്ങുകയും വില്‍ക്കുകയും ചെയ്യാം; തീരുമാനം ഉടനെ


ബ്രോക്കര്‍മാര്‍ വഴിയല്ലാതെ ഡയറക്ട് മാര്‍ക്കറ്റ് ആക്‌സസ്(ഡിഎംഎ)അനുവദിക്കുന്നകാര്യമാണ് സെബി പരിഗണിക്കുന്നത്.

ബ്രോക്കര്‍ ഇല്ലാതെ നേരിട്ട് ബിഎസ്ഇ, എന്‍എസ്ഇ വഴി ഓഹരി ഇടപാടുനടത്താന്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് സെബി ഉടനെ അനുമതി നല്‍കിയേക്കും.

ബ്രോക്കര്‍മാര്‍ വഴിയല്ലാതെ ഡയറക്ട് മാര്‍ക്കറ്റ് ആക്‌സസ്(ഡിഎംഎ)അനുവദിക്കുന്നകാര്യമാണ് സെബി പരിഗണിക്കുന്നത്. ഇലക്ട്രോണിക് രീതിയില്‍ ദിനംപ്രതിയുള്ള ഓഹരി വാങ്ങലിനും വില്‍ക്കലിനുമുള്ള സൗകര്യമാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍വഴി നിക്ഷേപകര്‍ക്ക് ലഭിക്കുക.

പ്രമുഖ സ്ഥാപനങ്ങള്‍ക്കും ഓഹരി ബ്രോക്കര്‍മാര്‍ക്കുമാണ് നിലവില്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഈ സൗകര്യംനല്‍കിയിട്ടുള്ളത്. റീട്ടെയില്‍ നിക്ഷേപകര്‍ ബ്രോക്കര്‍മാരുടെ പ്ലാറ്റ്‌ഫോംവഴിയാണ് ഓഹരി ഇടപാട് നടത്തിവരുന്നത്.

ഓഹരി ഇടപാടിനെതന്നെ മാറ്റമറിക്കുന്ന തീരുമാനമാകും ഇതിലൂടെ നടപ്പാകുക. രാജ്യത്തെ ബ്രോക്കിങ് മേഖലയെത്തന്നെ പുതിയ തീരുമാനം ഇല്ലാതാക്കിയേക്കാം.

പുതിയ കണക്കനുസരിച്ച് സെറോധയ്ക്കാണ് ഏറ്റവുംകൂടുതല്‍ ട്രേിഡിങ് അക്കൗണ്ടുള്ളത്. ഐസിഐസിഐ, അപ്‌സ്‌റ്റോക്ക്, ഏഞ്ചല്‍, എച്ച്ഡിഎഫ്‌സി, കൊട്ടക്, 5പൈസ, ഷേര്‍ഖാന്‍, മോട്ടിലാല്‍ ഒസ് വാള്‍, ആക്‌സിസ് സെക്യൂരിറ്റീസ് തുടങ്ങിയ ബ്രോക്കര്‍മാരാണ് ആദ്യ പത്തുസ്ഥാനങ്ങളിലുള്ള പ്രമുഖ ഓഹരി ബ്രോക്കര്‍മാര്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented