Photo: Gettyimages
യൂട്യൂബ് ചാനലുകള്‍ വഴിയുള്ള അനധികൃത ഓഹരി നിക്ഷേപ ഉപദേശങ്ങള്‍ക്കെതിരെ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നടപടി തുടങ്ങി. തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ യൂട്യൂബ് ചാനലുകളില്‍ അപ് ലോഡ് ചെയത് നേടിയ 41.85 കോടി രൂപ സെബി പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
വ്യവസ്ഥകള്‍ ലംഘിച്ച് ചാനലുകളിലൂടെ ഉപദേശം നല്‍കിയ വ്യക്തികള്‍ ഉള്‍പ്പടെ 31 സ്ഥാപനങ്ങള്‍ക്കെതിരെയാണ് സെബി നടപടിയെടുത്തത്. ഇതുസംബന്ധിച്ച് രണ്ട് ഇടക്കാല ഉത്തരവുകളും സെബി പുറപ്പെടുവിച്ചു.
നേരിട്ടോ അല്ലാതെയോ ഓഹരി വിപണിയില്‍ ഇടപെടുന്നതിന് ഈ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സെബി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഓഹരികള്‍ വാങ്ങനോ വില്‍ക്കാനോ കഴിയില്ല.
തെറ്റായ വിവരങ്ങളും അവകാശ വാദങ്ങളും നല്‍കി ഓഹരികള്‍ പ്രോമോട്ടുചെയ്യുകയും അതില്‍നിന്ന് ഇത്തരം ചാനലുകള്‍ വന്‍തോതില്‍ നേട്ടമുണ്ടാക്കുകയും ചെയ്തതായി സെബി നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള കൂടുതല്‍ ചാനലുകള്‍ കണ്ടെത്തി നടപടിക്കൊരുങ്ങുകയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍.
തെറ്റിദ്ധരിപ്പിക്കുന്ന ഓഹരി ഉപദേശ വീഡിയോകള്‍ അപ് ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ അര്‍ഷാദ് വാര്‍സി, ഭാര്യ മരിയ ഗൊരേറ്റി, സാധ്‌ന ബ്രോഡ്കാസ്‌റ്റേഴ്‌സിന്റെ പ്രമോട്ടമാര്‍ എന്നിവര്‍ക്കെതിരെയും സെബി നടപടിയെടുത്തിട്ടുണ്ട്. അര്‍ഷാദ് വാര്‍സി 29.43 ലക്ഷവും മരിയ ഗൊരേറ്റി 37.56 ലക്ഷവും നേട്ടമുണ്ടാക്കിയതായാണ് സെബിയുടെ കണ്ടെത്തല്‍.
കോവിഡിനുശേഷമാണ് ഓഹരി വിപണിയിലേയ്ക്ക് സാധാരണക്കാരെ ആകര്‍ഷിക്കുന്നതരത്തില്‍ യൂട്യൂബില്‍ വ്യാപകമായി ഓഹരി നിക്ഷേപ ഉപദേശ വീഡിയോകള്‍ വ്യാപകമായത്. സെബിയുടെ വ്യവസ്ഥകള്‍ ലംഘിച്ചായിരുന്നു ടിപ്‌സുകളും ഓഹരി വിശകലനങ്ങളും നല്‍കിയിരുന്നത്.
Content Highlights: Sebi cracks down on stock manipulation via YouTube
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..