എസ്.ബി.ഐയുടെ ഓഹരിയില്‍ റെക്കോഡ് മുന്നേറ്റം: ഇനിയും കുതിക്കുമോ?


Money Desk

2022ല്‍ ഇതുവരെ ബാങ്കിന്റെ ഓഹരി വിലയിലുണ്ടായ മുന്നേറ്റം 31ശതമാനമാണ്.

പ്രതീകാത്മകചിത്രം | Photo: gettyimages.in

രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവും പ്രമുഖ പൊതുമേഖല ബാങ്കുമായ എസ്.ബി.ഐയുടെ ഓഹരി വിലയില്‍ റെക്കോഡ് കുതിപ്പ്. തിങ്കളാഴ്ച മാത്രം ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി. 607.70-622.70 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ അറ്റാദായം ലഭിച്ചതാണ് ബാങ്കിന് നേട്ടമായത്. അതായത് ഒക്ടോബര്‍ പാദത്തില്‍ കമ്പനി നേടിയത് 13,264.62 കോടി രൂപ ലാഭം.



2022ല്‍ ഇതുവരെ ബാങ്കിന്റെ ഓഹരി വിലയിലുണ്ടായ മുന്നേറ്റം 31ശതമാനമാണ്. ഉയര്‍ന്ന മൂല്യത്തിലാണ് ഓഹരി വിലയെങ്കിലും ഇനിയും കുതിക്കുമെന്നാണ് വിവിധ ബ്രോക്കിങ് ഹൗസുകളുടെ വിലയിരുത്തല്‍.

ഓഹരി വില 715 രൂപയിലെത്തുമെന്നാണ് ആഗോള ബ്രോക്കിങ് കമ്പനിയായ മോര്‍ഗന്‍ സാറ്റാന്‍ലിയുടെ നിരീക്ഷണം. നോമുറ 690 രൂപയും ജെപി മോര്‍ഗന്‍ 720 രൂപയും ജെഫ്‌റീസ് 760 രൂപയും ഗോള്‍ഡ്മാന്‍ സാച്‌സ് 770 രൂപയുമാണ് ലക്ഷ്യവില നിശ്ചയിച്ചിട്ടുള്ളത്.

Also Read

മ്യൂച്വൽഫണ്ടിൽ നിക്ഷേപിച്ചാൽ ലക്ഷങ്ങൾ ലഭിക്കുമോ?

നിക്ഷേപ വളര്‍ച്ച, വായ്പാ-നിക്ഷേപ അനുപാതത്തിലെ മികവ് എന്നിവ ബാങ്കിന് നേട്ടമായതായി വിലയിരുത്തുന്നു. മികച്ച ആസ്തി നിലവാരവും ഭാവിയിലെ കുതിപ്പിന് അവസരമൊരുക്കുമെന്നാണ് ബ്രോക്കിങ് ഹൗസുകളുടെ നിഗമനം.

Content Highlights: SBI shares rally 5% to hit record high


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented