Photo: REUTERS
2022-23 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അറ്റാദായം 19 ശതമാനം ഉയര്‍ന്ന് 19,299 കോടി രൂപയായി. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ ഇടിവും നികുതി ബാധ്യതയിലെ കുറവുമാണ് പ്രതീക്ഷിച്ചതിലും മികച്ച ലാഭം നേടാന്‍ കമ്പനിക്ക് സഹായകരമായത്. ഓഹരിയൊന്നിന് എട്ടു രൂപ വീതം ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്‍വര്‍ഷം ഇതേപാദത്തില്‍ 16,203 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. മാര്‍ച്ച് പാദത്തില്‍ മൊത്തം വരുമാനം 2.7 ശതമാനം ഉയര്‍ന്ന് 2.13 ലക്ഷം കോടി രൂപയായി. അസംസ്‌കൃത വസ്തുക്കളുടെ ചെലവില്‍ 7.9 ശതമാനം ഇടിവുണ്ടായതും കോര്‍പറേറ്റ് നികുതി ഉള്‍പ്പടെയുള്ളവയില്‍ 36.5ശതമാനം കുറവുണ്ടായതും കമ്പനിക്ക് നേട്ടമായി. മാര്‍ച്ച് പാദത്തില്‍ നികുതിയിനത്തില്‍ 4,390 കോടി രൂപയാണ് കമ്പനിക്ക് നല്‍കേണ്ടിവന്നത്. കഴിഞ്ഞ വര്‍ഷം സമാനകാലയളവില്‍ 5,266 കോടിയായിരുന്നു നികുതി ബാധ്യത.
കോവിഡ്, ഭൗമ രാഷ്ട്രീയ സംഘര്‍ഷം തുടങ്ങിയ വെല്ലുവിളികള്‍ക്കിടയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാനായതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. ഡിജിറ്റല്‍ സേവനം, റീട്ടെയില്‍ എന്നീ മേഖലകളിലും മികച്ച നേട്ടം കൈവരിക്കാനായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഹിത് ശര്‍മ ജിയോ സിനിമയുടെ ബ്രാന്‍ഡ് അംബാസഡര്‍
ഇന്ത്യന്‍ കാപ്റ്റന്‍ രോഹിത് ശര്‍മയെ ജിയോ സിനിമയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. ജിയോ സിനിമയുടെ എല്ലാ കാഴ്ചക്കാര്‍ക്കുമായി ടാറ്റ ഐപിഎല്‍ 2023-ന്റെ സ്ട്രീമിംഗ് ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ 550 കോടിയിലധികം കാഴ്ചകള്‍ നേടി. ഏപ്രില്‍ 17ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടിയപ്പോള്‍ ടാറ്റ ഐപിഎല്‍ മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന വ്യൂവര്‍ഷിപ്പ് 2.4 കോടിക്കു മുകളില്‍ ജിയോ സിനിമ രേഖപ്പെടുത്തി.
Content Highlights: RIL net profit rises 19% to Rs 19,299 crore in Q4


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..