മാന്ദ്യഭീതി പടര്‍ന്ന് സൂചികകള്‍: സെന്‍സെക്‌സില്‍ ആയിരത്തിലേറെ പോയന്റ് നഷ്ടം


Money Desk

നിഫ്റ്റി ഐടി സൂചിക ഇന്നും 3.50ശതമാനത്തിലേറെ നഷ്ടംനേരിട്ടു.

closing

.

മുംബൈ: വിപണിയെ അക്ഷരാര്‍ഥത്തില്‍ മ്ലാനമാക്കി മൂന്നാമത്തെ ദിവസവും സൂചികകള്‍ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച മാത്രം രണ്ടുശതമാനമാണ് സൂചികകള്‍ക്ക് നഷ്ടമായത്.

സെന്‍സെക്‌സ് 1,093 പോയന്റ് താഴ്ന്ന് 58,841ലും നിഫ്റ്റി 346 പോയന്റ് നഷ്ടത്തില്‍ 17,531ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോളതലത്തില്‍ മാന്ദ്യം പിടിമുറുക്കിയേക്കാമെന്ന ലോക ബാങ്കിന്റെ വിലയിരുത്തലിനെതുടര്‍ന്നാണ് ഓഹരി സൂചികകള്‍ ദുര്‍ബലമായത്. പണപ്പെരുപ്പത്തെ ചെറുക്കാന്‍ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് വീണ്ടും ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്.

ഫെഡറല്‍ റിസര്‍വ് മുക്കാല്‍ ശതമാനമെങ്കിലും നിരക്ക് വര്‍ധിപ്പിക്കുമെന്ന വിലയിരുത്തല്‍ വന്നതോടെ യുഎസ് സൂചികകള്‍ ഒരുശതമാനത്തോളം ഇടിഞ്ഞിരുന്നു. ഏഷ്യന്‍ വിപണിയിലും തകര്‍ച്ച പ്രകടമായി.

എല്ലാ സെക്ടറല്‍ സൂചികകളും ഒരുശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി ഐടി സൂചിക ഇന്നും 3.50ശതമാനത്തിലേറെ നഷ്ടംനേരിട്ടു. റിയാല്‍റ്റി, ഓട്ടോ, എഫ്എംസിജി എന്നീ സൂചികകളും തകര്‍ച്ച നേരിട്ടു.

Also Read
പാഠം 181

മാന്ദ്യഭീതിയിൽ ഐടി: കുറഞ്ഞ വിലയിൽ ഏതൊക്കെ ...

ഇന്‍ഡസിന്‍ഡ് ബാങ്കും സിപ്ലയും മാത്രമാണ് നേട്ടമുണ്ടാക്കിയത്. യുപിഎല്‍, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ 3.5 ശതമാനംമുതല്‍ 5.3ശതമാനംവരെ നഷ്ടംനേരിട്ടു.

Content Highlights: Recession fears hits equities; Sensex sinks 1,093pts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented