Photo: Gettyimages
മുംബൈ: പൊതുമേഖല സ്ഥാപനമായ റെയിൽടെലിന്റെ ഐപിഒ ആദ്യദിവസംതന്നെ ഉച്ചയ്ക്കുമുമ്പായി മുഴുവനും സബ്‌സ്‌ക്രൈബ് ചെയ്തു.
7.76 കോടി ഓഹരികൾക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. 6.11 കോടി ഓഹരികളാണ് ഓഫർ ഫോർ സെയിൽവഴി വിൽക്കുന്നത്. ഒരു ഓഹരിക്ക് 94 രൂപ നിരക്കിൽ 819 കോടി രൂപയാണ് സർക്കാർ സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്.
ഫെബ്രുവരി 18വെരയാണ് ഐപിഒയ്ക്ക് അപേക്ഷിക്കാൻ കഴിയുക. ചെറുകിട നിക്ഷേപകർക്കുള്ള ഓഹരികൾക്ക് 2.25ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്. ആങ്കർ നിക്ഷേപകരിൽനിന്ന് തിങ്കളാഴ്ച കമ്പനി 244 കോടി രൂപ സമാഹരിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..