റെയിൽടെൽ ഐപിഒ ഫെബ്രുവരി 16 മുതൽ: ഓഹരിയൊന്നിന് 94 രൂപ


ചുരുങ്ങിയത് 155 ഓഹരികളുടെ ഒരുലോട്ടിനാണ് അപേക്ഷിക്കാൻ കഴിയുക. കമ്പനിയിലെ ജീവനക്കാർക്കായി അഞ്ചുലക്ഷം ഓഹരികൾ മാറ്റിവെച്ചിട്ടുണ്ട്.

Photo: Gettyimages

പൊതുമേഖല സ്ഥാപനമായ റെയിൽടെൽ കോർപറേഷൻ ഐപിഒയുമായെത്തുന്നു. ഫെബ്രുവരി 16 മുതൽ 18വരെ അപേക്ഷിക്കാം.

ഓഹരിയൊന്നിന് 93-94 രൂപ നിരക്കിലാണ് വില നിശ്ചയിച്ചിട്ടുള്ളത്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ 8,71,53,369 ഓഹരികളാകും വിൽക്കുക. കമ്പനിയിലെ ജീവനക്കാർക്കായി അഞ്ചുലക്ഷം ഓഹരികൾ മാറ്റിവെച്ചിട്ടുണ്ട്.

819.24 കോടിരൂപയാണ് ഐപിഒവഴി സമാഹരിക്കുന്നത്. ചുരുങ്ങിയത് 155 ഓഹരികളുടെ ഒരുലോട്ടിനാണ് അപേക്ഷിക്കാൻ കഴിയുക.

ഇൻഫോർമേഷൻ കമ്യൂണിക്കേഷൻ ടെക്‌നോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലയിലെ മിനിരത്‌ന കാറ്റഗറി ഒന്നിൽപ്പെട്ട കമ്പനിയാണ് റെയിൽടെൽ.

തീവണ്ടികളുടെ നിയന്ത്രണം, പ്രവർത്തനം, സുരക്ഷ എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് 2000ലാണ് കമ്പനി സ്ഥാപിച്ചത്. ഒപ്ടിക്കൽ ഫൈബർ കേബിൾവഴി രാജ്യത്തൊട്ടാകെ ബ്രോഡ്ബാൻഡ് സേവനവും കമ്പനി നൽകുന്നുണ്ട്.

RailTel Corporation of India to open IPO on February 16

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented