-
എച്ച്ഡിഎഫ്സി ബാങ്കിന്റെയും മാതൃസ്ഥാപനമായ എച്ച്ഡിഎഫ്സിയുടെയും ലയനത്തിന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ അനുമതി നല്കി.
കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ(സിസിഐ), റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണല്‍ കമ്പനി ട്രിബ്യൂണല്‍ എന്നിവയുടെയും ഓഹരി ഉടമകളുടെയും അനുമതി ലഭിച്ചാല്‍ ലയനം യാഥാര്‍ഥ്യമാകും.
രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കായ എച്ച്ഡിഎഫ്സി കഴിഞ്ഞ ഏപ്രിലിലാണ് മാതൃകമ്പനിയായ ഹൗസിങ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷനുമായി ലയിക്കുന്നകാര്യം പ്രഖ്യാപിച്ചത്.
ലയന കരാര്‍ പ്രകാരം എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ 25 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ 42 ഓഹരികള്‍ ലഭിക്കും. ഇതുപ്രകാരം എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ 41ശതമാനം ഓഹരികള്‍ സ്വന്തമാകും.
ലയനം യാഥാര്‍ഥ്യമാകുന്നതോടെ വിപണിമൂല്യത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി എച്ച്ഡിഎഫ്സി ബാങ്ക് മാറും.
ഇരുസ്ഥാപനങ്ങളുടെയും ഉത്പന്ന പോര്‍ട്ട്ഫോളിയോയില്‍ മികച്ച വൈവിധ്യവത്കരണം സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. സേവിങ്സ് അക്കൗണ്ട്, ഭവന-പണയ വായ്പകള്‍, ലൈഫ് ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് കാര്‍ഡ്, വിവിധ നിക്ഷേപ പദ്ധതികള്‍ എന്നിവ എച്ച്ഡിഎഫ്സി ബാങ്കിന് കീഴിലാകും.
Also Read
എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി 1,350 രൂപയിലും എച്ച്ഡിഎഫ്സിയുടെ ഓഹരി 2,200 രൂപ നിലവാരത്തിലുമാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..