ഐടി, പവര്‍ സൂചികകള്‍ നേട്ടമുണ്ടാക്കി; റിയാല്‍റ്റി നഷ്ടംനേരിട്ടു


എല്‍ഐസി ഐപിഒയുടെ 91 ശതമാനവും സബ്‌സ്‌ക്രൈബ് ചെയ്തു. പോളിസി ഉടമകള്‍ക്ക് അനുവദിച്ചതില്‍ 2.79 ഇരട്ടിയും ജീവനക്കാര്‍ക്കുള്ളതില്‍ 1.94 ഇരട്ടിയും അപേക്ഷകളാണ് ലഭിച്ചത്.

market closing

Photo:AFP

മുംബൈ: തുടക്കത്തിലെ നേട്ടം സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 33.20 പോയന്റ് താഴ്ന്ന് 55,702.23ലും നിഫ്റ്റി 5.10 പോയന്റ് ഉയര്‍ന്ന് 16,682.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 865 പോയന്റാണ് സെന്‍സെക്‌സിന് നഷ്ടമായത്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, അള്‍ട്രടെക് സിമെന്റ്, നെസ് ലെ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

സെക്ടര്‍ സൂചികകളില്‍ പവര്‍, ക്യാപിറ്റല്‍ ഗുഡ്‌സ്, ഐടി സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു. അതേസമയം, റിയാല്‍റ്റി, എഫ്എംസിജി, ഫാര്‍മ, സൂചികകള്‍ 0.5-1.5ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയെ കരടികള്‍ പിടിമുറുക്കിയതോടെ വരുംദിവസങ്ങളിലും കനത്ത ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത.

ബുധനാഴ്ച 3.30ന് ലഭിച്ച കണക്കു പ്രകാരം എല്‍ഐസി ഐപിഒയുടെ 91 ശതമാനവും സബ്‌സ്‌ക്രൈബ് ചെയ്തു. പോളിസി ഉടമകള്‍ക്ക് അനുവദിച്ചതില്‍ 2.79 ഇരട്ടിയും ജീവനക്കാര്‍ക്കുള്ളതില്‍ 1.94 ഇരട്ടിയും അപേക്ഷകളാണ് ലഭിച്ചത്. റീട്ടെയില്‍ വിഭാഗത്തിലാകട്ടെ 84ശതമാനവും വരിക്കാരായി. മെയ് ഒമ്പതുവരെ അപേക്ഷിക്കാന്‍ അവസരമുണ്ട്.

Content Highlights: Power, IT stocks shine, realty drags

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


death

1 min

യുവാവ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍: ഭാര്യയുടെ രീതികളില്‍ അസന്തുഷ്ടനെന്ന് കുറിപ്പ്

May 17, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented