.
പണപ്പെരുപ്പത്തിനെതിരെ ശക്തമായ നീക്കംനടത്താനുള്ള യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനവും അതിന്റെ ഭാഗമായുള്ള നിരക്ക് വര്‍ധനയും രാജ്യത്തെ സൂചികകള്‍ക്ക് കനത്ത തിരിച്ചടിയായി.
സെന്‍സെക്സ് 1,045.60 പോയന്റ് ഇടിഞ്ഞു. നിഫ്റ്റിയാകട്ടെ 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 15,360.60 നിലവാരത്തിലെത്തുകയുംചെയ്തു. വ്യാഴാഴ്ചമാത്രം നിഫ്റ്റിക്ക് നഷ്ടമായത് 331 പോയന്റാണ്.
ബിഎസ്ഇയിലെ 3,375 ഓഹരികളില്‍ 2,632 എണ്ണവും നഷ്ടത്തിലായിരുന്നു. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണിമൂല്യത്തില്‍ അഞ്ചുലക്ഷം കോടി രൂപ നഷ്ടമായി.
നിരക്ക് വര്‍ധന തുടരും
നിരക്കില്‍ മുക്കാല്‍ ശതമാനം വര്‍ധനവാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ചത്. ജൂലായിലും സമാനമായ വര്‍ധനവുണ്ടാകുമെന്ന് ഫെഡ് മേധാവി ജെറോം പവല്‍ വ്യക്തമാക്കിക്കഴിഞ്ഞു.
ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഉടനെ നിരക്ക് വര്‍ധന പ്രഖ്യാപിച്ചേക്കും. പണപ്പെരുപ്പത്തെ ചെറുക്കാന്‍ ഇതിനകം നാല് തവണ അവര്‍ നിരക്ക് വര്‍ധിപ്പിച്ചുകഴിഞ്ഞു. വ്യാഴാഴ്ചത്തെ യോഗത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
വിദേശ പിന്മാറ്റം
വരുംദിവസങ്ങളിലും വന്‍തോതില്‍ വിദേശനിക്ഷേപം രാജ്യത്തെ വിപണികളില്‍നിന്ന് പുറത്തേയ്ക്കുപോകുമെന്ന് ഉറപ്പായി. നിക്ഷേപകരുടെ ആത്മവിശ്വാസത്തെ അത് ബാധിക്കുകയുംചെയ്തു. 2022 കലണ്ടര്‍ വര്‍ഷത്തില്‍ 1.92 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയില്‍നിന്ന് പിന്‍വലിച്ചത്. ജൂണില്‍മാത്രം 24,949 കോടിയും.
മാന്ദ്യഭീതി
പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള യുഎസ് ഫെഡ് റിസര്‍വിന്റെ തിരക്കിട്ട നീക്കം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഫെഡ് റിസര്‍വ് നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ ആഗോളതലത്തില്‍ സൂചികകള്‍ കനത്ത സമ്മര്‍ദത്തിലാണ്.
Also Read
ദ്രുതഗതിയിലുള്ള നിരക്ക് വര്‍ധന വിക്വസര രാജ്യങ്ങളുടെ വളര്‍ച്ചയെ ബാധിക്കുമെന്ന ഭീതി വിപണിയില്‍ നിലനില്‍ക്കുന്നുണ്ട്. ആഗോളതലത്തില്‍ ഭീഷണി ഉയര്‍ത്തുന്ന വിലക്കയറ്റം, റഷ്യ-യുക്രൈന് സംഘര്‍ഷം, അസംസ്കൃത എണ്ണവില വര്‍ധന എന്നീ ആശങ്കകള്‍ വിപണിയെ വരുംദിവസങ്ങളിലും കൂടുതല്‍ സംഘര്‍ഷഭരിതമാക്കും.
ഉയര്‍ന്ന നിലാവാരമായ 18,604ല്‍നിന്ന് നിഫ്റ്റി ഇതിനകം 17ശതമാനം തിരുത്തല്‍ നേരിട്ടു. ആഭ്യന്തര, ആഗോള കാരണങ്ങള്‍മൂലം മൂന്നുമാസമായി സൂചികകള്‍ കനത്ത ചാഞ്ചാട്ടം നേരിടുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..