പോര്‍ട്ട്‌ഫോളിയോ മാനേജുമെന്റ് സര്‍വീസില്‍ കൂടതല്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന് സെബി നടപടി തുടങ്ങി. 

പിഎംഎസ് സേവനം നല്‍കുന്നവര്‍ ബ്രോക്കര്‍മാര്‍ക്കും വിതരണക്കാര്‍ക്കും നല്‍കുന്ന കമ്മീഷന്‍ എത്രയെന്ന് നിക്ഷേകരെ അറിയിക്കണമെന്നാണ് നിര്‍ദേശം. 

സെബിയുടെ 'ഫ്രീക്വന്റ്‌ലി ആസ്‌ക്ഡ് ക്വസ്റ്റ്യന്‍സ്' വിഭാഗത്തില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍തന്നെ തീരുമാനം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവരുന്നത് ഇപ്പോഴാണ്. 

പിഎംഎസില്‍ നിക്ഷേപം നടത്തുംമുമ്പ് വ്യവസ്ഥകള്‍ ഉള്‍പ്പെട്ട സമ്മതപത്രം വിശദമായി വായിച്ചശേഷംമാത്രം ഒപ്പിടണമെന്നും സെബിയുടെ നിര്‍ദേശത്തിലുണ്ട്. 

പോര്‍ട്ട്‌ഫോളിയോ മാനേജരും നിക്ഷേപകരും തമ്മിലുള്ള കരാര്‍ പ്രകാരമാണ് പദ്ധതിയുടെ പ്രവര്‍ത്തനം. സെബിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചുള്ളതാകണം വ്യവസ്ഥകള്‍. കൂട്ടിച്ചേര്‍ക്കലുകള്‍ പരിശോധിച്ചശേഷംമാത്രം പദ്ധതിയില്‍ ചേരണമെന്നാണ് സെബി നിക്ഷേപകര്‍ക്കുനല്‍കുന്ന മുന്നറിയിപ്പ്. 

പിഎംഎസിലെ മിനിമം നിക്ഷേപം 50 ലക്ഷം രൂപയാണ്. കഴിഞ്ഞവര്‍ഷമാണ് 25 ലക്ഷത്തില്‍നിന്ന് സെബി വര്‍ധനവരുത്തിയത്. 

PMS providers told to give info on commission