പ്രകടനം മോശമായേക്കാം: യു.എസ് ബാങ്കുകള്‍ക്ക് സംഭവിച്ചത് ഇവിടെ ആവര്‍ത്തിക്കില്ല


By വിനോദ് നായര്‍

3 min read
Read later
Print
Share

ആഗോള പ്രതിസന്ധിക്കുശേഷം നിക്ഷേപകരും നികുതിദായകരും ബാങ്കിംഗ് മേഖല തീര്‍ത്തും സുരക്ഷിതമാണെന്ന വിശ്വാസത്തിലായിരുന്നു. നടത്തിപ്പില്‍ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന പിടിപ്പുകേട് ഈ സംവിധാനത്തിന്റെ അപായ സാധ്യത പുറത്തുകൊണ്ടുവന്നിരിക്കയാണ്.

Photo: Gettyimages

യു.എസിലെ ചെറുകിട, ഇടത്തരം ബാങ്കുകളുടെ തകര്‍ച്ച ലോക ധന വിപണിയെ ഉലച്ചു. ബാങ്കിംഗ് മേഖല സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ ബാങ്കുകളുടെ ആസ്തിയും ബാധ്യതയും തമ്മിലുള്ള പൊരുത്തക്കേട് ലോക സമ്പദ്ഘടനയെ ബാധിക്കും. വന്‍കിട യുഎസ് ബാങ്കുകളുടെ തകര്‍ച്ചയാണ് 2008ലെ ആഗോള മാന്ദ്യത്തിന് കാരണമായത്. ഇപ്പോഴത്തെ ഉല്‍ക്കണ്ഠയ്ക്കു കാരണവുമതാണ്.

യു.എസിലെ സംഭവ വികാസങ്ങള്‍ പ്രായേണ അപ്രസക്തമാണ് എന്നതാണ് സദവാര്‍ത്ത. ബാങ്കുകള്‍ കൈവശം വച്ചിട്ടുള്ള ആസ്തികളും അവയുടെ ബാധ്യതകളും തമ്മിലുള്ള പൊരുത്തമില്ലായ്മ താല്‍ക്കാലികമാണ്. സര്‍ക്കാര്‍ ബോണ്ടുകള്‍ ഉള്‍പ്പടെ കൈവശമുള്ള ആസ്തികള്‍ കൂടുതലാണെങ്കിലും ഉപയോഗിക്കാവുന്ന പണം കുറവാണ്. പലിശ നിരക്കിലെ തുടര്‍ച്ചയായ വര്‍ധനമൂലം സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഈ പ്രതിഭാസത്തിനു കാരണം. ഉദാഹരണത്തിന്, ഇപ്പോഴത്തെ മൂല്യം 100 രൂപയുള്ള കടപ്പത്രം 10 ശതമാനം കപ്പിള്‍ നിരക്കില്‍ ഇന്നത്തെ മൂല്യം 90.90 രൂപ എന്നത് 86.96 ലേക്കാണ് താഴ്ന്നിട്ടുള്ളത്. പലിശ നിരക്ക് 15 ശതമാനമായി ഉയരുമ്പോള്‍ മൂല്യത്തില്‍ 4.3 ശതമാനത്തിന്റെ ഇടിവാണ് സൃഷ്ടിക്കപ്പെടുക. 2008ലെ സ്ഥിതി ഇതിലും പരിതാപകരമായിരുന്നു. പണയ വസ്തുക്കളുടെ മോശം നിലവാരം കാരണം മൂല്യത്തില്‍ കുത്തനെയുണ്ടായ ഇടിവായിരുന്നു കാരണം.

റിസ്‌ക് കുറഞ്ഞ പരിതസ്ഥിതിയിലും ബാങ്കുകളും നടത്തിപ്പുകാരും പ്രശ്നങ്ങള്‍ നേരിടും. ഏതു സമ്പദ് വ്യവസ്ഥയുടേയും അടിത്തറയാണ് ബാങ്കിംഗ് വ്യവസ്ഥ. ആഗോള പ്രതിസന്ധിക്കുശേഷം കാര്യങ്ങള്‍ വിലയിരുത്തിയ നിക്ഷേപകരും നികുതിദായകരും ബാങ്കിംഗ് മേഖല തീര്‍ത്തും സുരക്ഷിതമാണെന്ന വിശ്വാസത്തിലായിരുന്നു. എന്നാല്‍ നടത്തിപ്പില്‍ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന പിടിപ്പുകേട് ഈ സംവിധാനത്തിന്റെ അപായ സാധ്യത പുറത്തുകൊണ്ടുവന്നിരിക്കയാണ്. പുതിയ ഉതപന്നങ്ങളുടെ വരവും കൂടിയതോതിലുള്ള മത്സരവും നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന ലോക സമ്പദ് വ്യവസ്ഥയും ബാങ്കുകളുടെ നടത്തിപ്പ് അതീവ ദുഷ്‌കരമാക്കിയിരിക്കുന്നു.

സൂക്ഷ്മ പരിശോധനയില്‍ നടത്തിപ്പു വൈദഗ്ധ്യം, പ്രവര്‍ത്തനം, ഉത്തരവാദിത്തം, റിസ്‌ക് കൈകാര്യം ചെയ്യാനുള്ള ശേഷി എന്നീ ചോദ്യങ്ങള്‍ക്കാണ് പ്രസക്തി. ബാങ്കിനെ നിയന്ത്രിക്കുന്നവരുടെ പ്രകടനം, പണനയത്തിന്റെ പ്രവര്‍ത്തനം എന്നിവ സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. യൂറോപ്പിലും ഇന്ത്യയിലും ചെയ്യുന്നതുപോലെ യുഎസില്‍ ഇടത്തരം ബാങ്കുകളുടെ ആസ്തി നടപ്പുകാലത്തെ വിപണി മൂല്യത്തിനനുസരിച്ച് വിലയിരുത്തപ്പെടുന്നില്ല എന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണ്.

നിലവിലുള്ള സംവിധാനത്തില്‍ ഇനിയും ഇത്തരം തകര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടോ എന്ന ചോദ്യത്തിനുത്തരം ഇല്ല എന്നതാണ്. കാരണം വിപണി മൂല്യം തീരെകുറഞ്ഞാലും യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് വായ്പാ ഈടിന്റെ 100 ശതമാനവും അടിയന്തരമായി നല്‍കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. എങ്കിലും അടിസ്ഥാന വിഷയങ്ങളായ കൂടിയ പലിശ നിരക്ക്, വായ്പാവസരങ്ങളുടെ കുറവ്, വേഗത കുറയുന്ന സമ്പദ് വ്യവസ്ഥ എന്നീ ഘടകങ്ങള്‍ ബാങ്കുകളെ തുടര്‍ന്നും ബാധിക്കും. അതിനാല്‍ ഇടക്കാല സമയപരിധിയില്‍ ബാങ്കിംഗ് ഓഹരികളടെ പ്രകടനത്തെ ഇതുബാധിക്കും. ഹ്രസ്വകാലയളവിലാകട്ടെ, തിരുത്തല്‍ നടപടികളുടെ പ്രയോജനം ലഭ്യമാവുകയും ചെയ്യും. കൂടിയ പലിശ നിരക്കും മാന്ദ്യ സാഹചര്യവും ഓഹരികളുടെ വിലകളേയും ബിസിനസ് ലാഭത്തേയും ബാധിക്കുമെന്നതിനാല്‍ ഇതിന്റെ പരിക്കുകളില്‍ നിന്ന് ആരും സുരക്ഷിതരല്ല.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള യുഎസ് ബാങ്കുകളുടെ വിപണി മൂല്യം കഴിഞ്ഞ മാസം 120 ശതമാനമാണ് കുറഞ്ഞത്. യൂറോപ്യന്‍, ജാപ്പനീസ് ബാങ്ക് ഓഹരികളേയുംഇക്കാലയളവില്‍ ഇത് കനത്ത തോതില്‍ ബാധിച്ചു. നിഫ്റ്റി ബാങ്ക് സൂചിക ആറ് ശതമാനം താഴ്ന്നു. എന്നാല്‍ ബിസിനസ് രംഗം വളര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും ബാങ്കുകളേയും ഇതൊന്നും നേരിട്ടു ബാധിക്കില്ല. യുഎസിന്റെ ഇരട്ടിയാണ് ഇവിടത്തെ വായ്പാ വളര്‍ച്ച. ഈ പതിറ്റാണ്ടില്‍ ഇത് ശരാശരി 10 ശതമാനം കൂടുതല്‍ വളരുമെന്നാണ് നിഗമനം.

സാമ്പത്തിക വേഗക്കുറവും വിപണിയിലെ അസ്ഥിരതയും 2023ലും തുടരുമെന്നാണ് കരുതുന്നത്. ബാങ്കിംഗ് മേഖലയുടെ പ്രവര്‍ത്തനം പതിഞ്ഞ നിലയിലായിരിക്കും. യുഎസ് യൂറോപ്യന്‍ ബാങ്കുകളുടെ ശരാശരി വാല്യുവേഷനില്‍ കനത്ത തോതിലുള്ള തിരുത്തല്‍ നടന്നപ്പോള്‍ ഇന്ത്യന്‍ ബാങ്കുകളുടെ ശരാശരി വാല്യുവേഷന്‍ 100 ശതമാനം മുകളിലാണ്.

കഴിഞ്ഞ വര്‍ഷം യു.എസ് ബാങ്കുകളുടെ പ്രകടനം 30 ശതമാനം താഴെ ആയിരുന്നപ്പോള്‍ ഇന്ത്യന്‍ ബാങ്കുകള്‍ പ്രകടനത്തിന്റെ കാര്യത്തില്‍ 10 ശതമാനം ഉയര്‍ന്നുനിന്നു. ഇടക്കാലയളവില്‍ വൈരുദ്ധ്യാത്മകമായ ഈ പ്രവണത നിലനിര്‍ത്തുക വെല്ലുവിളിയായിരിക്കും. ബാങ്കിംഗ്, ധനകാര്യ മേഖലകളില്‍ റേറ്റിംഗ് സമാസമം ആണ്. വായ്പാവളര്‍ച്ച ശക്തമെങ്കിലും പതുക്കെ താഴ്ന്നു കൊണ്ടിരിക്കുന്നു. 2023 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ മുന്‍വര്‍ഷത്തെയപേക്ഷിച്ച് 16.8 ശതമാനം വായ്പാ വളര്‍ച്ചയുണ്ടായി. രണ്ടാം പാദത്തില്‍ ഇത് 17.2 ശതമാനമായിരന്നു. 2024 സാമ്പത്തിക വര്‍ഷം ഈ വളര്‍ച്ച 12 ശതമാനത്തില്‍ നില്‍ക്കുമെന്നാണ് നിഗമനം. എന്നാല്‍ മൊത്തം ഡെപ്പോസിറ്റുകളുടെ കാര്യത്തില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട്. കാലപരിധി ഡെപ്പോസിറ്റുകളില്‍ 13.2 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ഡെപ്പോസിറ്റുകള്‍ വര്‍ധിക്കുകയും വായ്പ കുറയുകയും ചെയ്യുന്നത് ബാങ്കുകളുടെ പലിശയില്‍ നിന്നുള്ള ലാഭത്തെ ബാധിക്കും. ദീര്‍ഘകാല ശരാശരി അടിസ്ഥാനത്തിലുള്ള വാല്യുവേഷനിലാണ് ബാങ്കുകള്‍ ഇപ്പോള്‍ ട്രേഡിംഗ് നടത്തുന്നത്. ഇടക്കാലയളവില്‍ വാല്യുവേഷനില്‍ മിതത്വം പ്രതീക്ഷിക്കുന്നു.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Performance may deteriorate: What happened to US banks will not repeat itself in India

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
stock market
Premium

2 min

വിദേശികളുടെ തിക്കുംതിരക്കും: സൂചികകള്‍ പുതിയ റെക്കോഡ് കുറിക്കുമോ?

Jun 7, 2023


adani

1 min

കുതിപ്പ് നേട്ടമാക്കി എല്‍.ഐ.സി: അദാനി ഓഹരികളിലെ നിക്ഷേപ മൂല്യം 45,000 കോടി കടന്നു

May 24, 2023


stock market
Premium

3 min

കുറഞ്ഞ മൂല്യത്തിലുള്ള മികച്ച ഓഹരികളില്‍ നിക്ഷേപിക്കാം

May 15, 2023

Most Commented