ഹരി വിപണിയിൽ ലിസ്റ്റ്‌ചെയ്ത ഉടനെ പ്രമുഖ സ്റ്റാർട്ടപ്പായ പേടിഎമ്മിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു. 26ശതമാനത്തിലേറെയാണ് താഴ്ന്നത്.

ഇഷ്യുവിലയായ 2,150 രൂപയിൽനിന്ന് 200 രൂപ താഴ്ന്ന് 1,950 നിലവാരത്തിലായിരുന്നു ലിസ്റ്റിങ്. വ്യാപാരത്തിനിടെ 26ശതമാനം താഴ്ന്ന് 1,586 രൂപയിലെത്തുകയുംചെയ്തു. 

  • ഐപിഒവഴി 18,300 കോടി രൂപയാണ് പേടിഎം വിപണിയിൽനിന്ന് സമാഹരിച്ചത്. രാജ്യത്തെ ഐപിഒ വിപണിയിൽ ഏറ്റവും മൂല്യമേറിയ പ്രാരംഭ ഓഹരി വില്പനയിലൊന്നാണ് പേടിഎമ്മിന്റേത്. 
  • ബിഎസ്ഇയിൽ വ്യാപാരം ആരംഭിച്ചത് 1,955 രൂപ നിലവാരത്തിലാണ്.
  • ഓഹരി വില ഇടിഞ്ഞെങ്കിലും വിപണിമൂല്യം ഒരു ലക്ഷം കോടിയിലേറെയാണ്.
  • ഉയർന്ന മൂല്യനിർണയമാണ് ഓഹരി വിലയിൽ ഇടിവുണ്ടാകാൻ കാരണമെന്ന് വിദഗ്ധർ.
  • 8,300 കോടി രൂപയുടെ പുതിയ ഓഹരികളാണ് പുറത്തിറക്കിയത്. ഓഫർ ഫോർ സെയിൽവഴി 10,000 കോടിയും. 
  • അതായത് നിലവിലുള്ള ഉടമകൾ 10,000 കോടിയുടെ ഓഹരികളാണ് വിറ്റഴിച്ചതെന്ന് ചുരുക്കം. 
  • മൊബൈൽ റീച്ചാർജിങ് സംവിധാനവുമായി 2010ൽ വിജയ് ശേഖർ ശർമയാണ് പേടിഎം സ്ഥാപിച്ചത്. പിന്നീട് മൊബൈൽ വാലറ്റായും ധനകാര്യമേഖലയിലെ സേവനദാതാവായും വളർന്നു. 
  • 22ശതമാനം നഷ്ടത്തിൽ 1,669 നിലവാരത്തിലാണ് 12.37ന് വ്യാപാരം നടന്നത്.