Photo:PTI
പത്തുവർഷത്തിനിടെ ഏറ്റവും വലിയ ഐപിഒയുമായി പേടിഎം എത്തുന്നു. നോയ്ഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻടെക് സ്ഥാപനം വിപണിയിൽനിന്ന് 16,600 കോടി(2.23 ബില്യൺ ഡോളർ)സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ജൂലായ് 12ലെ പ്രത്യേക പൊതുയോഗം കഴിഞ്ഞയുടനെ സെബിയുമായി ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ വ്യാപാര പങ്കാളികളുമായി ചർച്ചചെയ്ത് 19,318 കോടി രൂപ(2.6 ബില്യൺ ഡോളർ)യായി ഐപിഒ മൂല്യം ഉയർത്താനും പദ്ധതിയിടുന്നുണ്ട്.
അങ്ങനെയെങ്കിൽ കോൾ ഇന്ത്യ(3.3 ബില്യൺ ഡോളർ), റിലയൻസ് പവർ(2.4ബില്യൺ ഡോളർ) എന്നീ കമ്പനികളുടെ ഐപിഒയ്ക്കുശേഷം രാജ്യത്ത് പ്രഖ്യാപിക്കുന്ന ഏറ്റവുംവിലയ പ്രാരംഭ ഓഫറാകും പേടിഎമ്മിന്റേത്.
നിലവിലുള്ള ഉടമകൾ ഓഫർ ഫോർ സെയിൽവഴി ഓഹരികൾ വിറ്റഴിക്കാനും പദ്ധതിയിടുന്നുണ്ട്. ഇതുകഴിഞ്ഞ് 4,580 കോടി രൂപയാകും മൂലധനമായി സമാഹരിക്കുക.
ചൈനയുടെ ആലിബാബക്കും ജപ്പാന്റെ സോഫ്റ്റ് ബാങ്കിനും പങ്കാളിത്തമുള്ള സ്ഥാപനത്തിന്റെ നിലവിലെ മൂല്യം 16 ബില്യൺ ഡോളറാണ്. ആന്റ് ഗ്രൂപ്പിനും ആലിബാബക്കുകൂടി 38ശതമാനവും സോഫ്റ്റ് ബാങ്കിന് 18.73ശതമാനവും ഇലവേഷൻ ക്യാപിറ്റ(സെയ്ഫ്പാർട്ടണേഴ്സ്)ലിന് 17.65ശതമാനവും ഉമടസ്ഥാവകാശമാണ് പേടിഎമ്മിലുള്ളത്. സൊമാറ്റോ, പോളിസി ബസാർ തുടങ്ങിയ സ്റ്റാർട്ടപ്പുകളും ഈവർഷംതന്നെ ഐപിഒയുമായെത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..