അറ്റാദായത്തില്‍ റെക്കോഡ് വര്‍ധന: ഓഹരി വില 50,000 പിന്നിട്ട് പേജ് ഇന്‍ഡസ്ട്രീസ്


മുന്‍വര്‍ഷത്തെ ആദ്യ പാദത്തിലെ 10.9 കോടി രൂപയില്‍നിന്ന് അറ്റലാഭം 207 കോടിയായതാണ് ഓഹരി വിലയിലെ കുതിപ്പിന് കാരണം. 

Photo: Gettyimages

സ്ത്ര നിര്‍മാതാക്കളായ പേജ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 50,000 എന്ന നാഴികക്കല്ല് പിന്നിട്ടു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ അറ്റാദായത്തില്‍ മികച്ച നേട്ടമുണ്ടാക്കിയതാണ് കമ്പനിയെ തുണച്ചത്.

രാവിലത്തെ വ്യാപാരത്തിനിടെ ബിഎസ്ഇയില്‍ ഓഹരിയുടെ വില 50,338 രൂപയെന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. മുന്‍വര്‍ഷത്തെ ആദ്യ പാദത്തിലെ 10.9 കോടി രൂപയില്‍നിന്ന് അറ്റലാഭം 207 കോടിയായതാണ് ഓഹരി വിലയിലെ കുതിപ്പിന് കാരണം.

വിതരണശൃംഖലയുടെ വിപുലീകരണവും, ഉത്പന്ന വൈവിധ്യവും വില്പന വര്‍ധിപ്പിച്ചതായാണ് കമ്പനിയുടെ വിലയിരുത്തല്‍. ഉള്‍വസ്ത്ര നിര്‍മാണത്തിലും വിതരണത്തിലുമാണ് കമ്പനിയുടെ പ്രധാന ശ്രദ്ധ. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലേദേശ്, നേപ്പാള്‍ ഒമാന്‍, ഖത്തര്‍, മാലിദ്വീപ്, ഭൂട്ടാന്‍, യുഎഇ എന്നിവിടങ്ങളില്‍ ജോക്കി ഇന്റര്‍നാഷണലിന്റെ എക്‌സ്‌ക്ലൂസീവ് ലൈസന്‍സികൂടിയാണ് പേജ്.

ഇതോടെ രാജ്യത്തെ കമ്പനികളുടെ ഓഹരി വിലയില്‍ പേജ് ഇന്‍ഡസ്ട്രീസ് രണ്ടാം സ്ഥാനത്തെത്തി. എംആര്‍എഫ് ആണ് ഏറ്റവും വിലകൂടി സ്റ്റോക്ക്. ഓഹരിയൊന്നിന് 83,000 രൂപയാണ് മൂല്യം.

Content Highlights: One share now ₹50,000. Multibagger stock hits new milestone


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented